ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് വീഡിയോ എടുത്ത് സമ്മാനങ്ങള്‍ നേടാം

by | Apr 24, 2020 | Uncategorized | 0 comments

നൈപുണ്യമേഖലയിലുള്ളവര്‍ക്ക് വേറിട്ട മത്സരവുമായി അസാപ്

മലപ്പുറം : നൈപുണ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ലോക്ഡൗണ്‍കാലം രസകരമാക്കാനും വീട്ടിലിരുന്ന് വീഡിയോ എടുത്ത് സമ്മാനങ്ങള്‍ നേടാനും അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം)  അവസരം നല്‍കുന്നു. നൈപുണ്യമേഖലയിലുള്ളവരുടെ വ്യത്യസ്തമായ  കഴിവുകള്‍ കണ്ടെത്താനും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമായി മലപ്പുറം അസാപ് സംഘടിപ്പിക്കുന്ന  ‘നൈപുണ്യമേധം’ എന്ന ഓണ്‍ലൈന്‍ മത്സരത്തിലൂടെയാണ് അവസരം. ഈ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്നതും വീട്ടില്‍ ചെയ്യാവുന്നതുമായ  ചെറിയ ടിപ്പുകളടങ്ങിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൊബൈല്‍ ഫോണില്‍  എടുത്താണ് മത്സരത്തിന് അയക്കേണ്ടത്. അയക്കുന്ന  വീഡിയോയില്‍ മത്സരാര്‍ഥി പേര്,സ്ഥലം തുടങ്ങിയ വിവരങ്ങളോടു കൂടി സ്വയം പരിചയപ്പെടുത്തണം. പ്ലംബിങ്/ഇലക്ട്രീഷ്യന്‍/മെക്കാനിക്ക്/ ബ്യൂട്ടീഷ്യന്‍/ആശാരിപ്പണി/സമാനമായ മറ്റേതെങ്കിലും നൈപുണ്യമേഖലയില്‍ കഴിവുള്ള ഏപ്രില്‍ 30ന് 16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.   മത്സരത്തിന് ലഭിക്കുന്ന വീഡിയോ നിബന്ധനകള്‍ക്ക് അനുസൃതമായി യൂട്യൂബ്  ചാനലില്‍ അപ് ലോഡ് ചെയ്താണ് മത്സരാര്‍ഥിയെ പ്രഖ്യാപിക്കുക. കൂടുതല്‍ ആളുകള്‍ കാണുന്നതും ലൈക്ക് കിട്ടുന്നതുമായ വീഡിയോ  തയ്യാറാക്കിയ വ്യക്തിയെ മെയ് ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിജയിയായി പ്രഖ്യാപിക്കും. മത്സാരാര്‍ഥി എടുത്ത വീഡിയോ 9447715806/7510125122 എന്ന വാട്സാപ്പ് നമ്പറുകളിലേക്ക് ഐ.ഡി കാര്‍ഡ്, ഫോട്ടോ സഹിതം ഏപ്രില്‍ 30 വൈകീട്ട് അഞ്ചിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999675 /676/681  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!