ലോക് ഡൗണിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by | Apr 30, 2020 | Uncategorized | 0 comments

കൊവിഡ്-19 പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക്ക്. ഇതിനായി ഓരോ തലത്തിലും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍:

വ്യക്തികള്‍:
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌ക് 10 മിനുട്ട് നേരം സോപ്പില്‍ കുതിര്‍ത്തുവെച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ. കഴുകിയെടുത്ത മാസ്‌ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം. ഡിസ്‌പോസിബിള്‍ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കേണ്ടതാണ്. ഡിസ്‌പോസിബിള്‍ മാസ്‌ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്‌ക് കരുതണം. മാസ്‌ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. കൂട്ടംകൂടി നില്‍ക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ ശ്രദ്ധിക്കുക. ശാരീരിക അകലം പാലിക്കുക.
ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികള്‍ ഒഴിവാക്കുക. സ്വന്തമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ അന്യരുമായി പങ്കിടരുത്. ഭക്ഷണം ഒരേ പ്ലേറ്റില്‍ നിന്നും കഴിക്കുന്നത് ഒഴിവാക്കുക.

സമൂഹം:
സാമൂഹിക ചടങ്ങുകളില്‍ പരമാവധി കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. കൂട്ടംകൂടി നില്‍ക്കുന്നതും ഇരിക്കുന്നതും പരമാവധി ഒഴിവാക്കുക. കസേരകള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് രണ്ട് കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്. ചടങ്ങ് നടക്കുന്ന ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കണം. ആവശ്യമായ ഇടങ്ങളിലൊക്കെ സാനിറ്റൈസര്‍ വെച്ചിരിക്കണം.

സ്ഥാപനങ്ങള്‍:
സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പായി അകവും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നയിടത്ത് തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയായിരിക്കണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് ജൈവ – അജൈവ മാലിന്യങ്ങള്‍ അതാതുസമയത്തുതന്നെ വേര്‍തിരിച്ച് വെക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളും ഒരുക്കിയിരിക്കണം. പൊതുജനങ്ങള്‍ പ്രവേശിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും പ്രതലങ്ങളും സ്ഥാപനം അടക്കുന്നതിന് മുന്‍പ് 0.1% ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ (മാര്‍ക്കററില്‍ ലഭ്യമാകുന്ന സോഡിയം ഹൈപ്പോക്ലോറൈററ് സൊലൂഷന്‍-10% ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി ലിററര്‍ ചേര്‍ത്ത് തയ്യാറാക്കുന്നത്) ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് ആവശ്യമായ അധിക സൗകര്യം ഒരുക്കിയിരിക്കണം. ക്യൂ സിസ്റ്റം ആണെങ്കില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം അതിനുള്ള ക്രമീകരണം നടത്തേണ്ടത്. ലിഫ്റ്റുകള്‍ കഴിവതും ഒഴിവാക്കുക. ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്.

ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍:
ഹോട്ടലുകളിലെ ഭക്ഷണ വിതരണക്കാര്‍ മാസ്‌ക്, യൂണിഫോം, തൊപ്പി എന്നിവ ധരിച്ചിരിക്കണം. ആഹാരസാധനങ്ങള്‍ കൈകൊണ്ട് എടുത്തുവെക്കാനോ വിതരണം ചെയ്യാനോ പാടില്ല. ബില്‍ കൗണ്ടറുകളില്‍ സാനിറ്റൈസര്‍ വെച്ചിരിക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് 2 കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്. കൗണ്ടറുകള്‍ പ്രോത്സാഹിപ്പിക്കാവുന്നതും അവിടെ വെച്ച് ഭക്ഷണം വിളമ്പി നല്‍കാവുന്നതുമാണ്. ശാരീരിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്ലേറ്റ്, ഗ്ലാസ്സ്, സ്പൂണ്‍ മുതലായവ കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തിലിട്ട് എടുത്ത് ഉപയോഗിക്കേണ്ടതാണ്.

വാഹനങ്ങള്‍:
ഏ സി കഴിവതും ഒഴിവാക്കുക. വിന്‍ഡോ ഷീല്‍ഡ് താഴ്ത്തിവെക്കുക. അനുവദനീയ യാത്രക്കാരുടെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഡോര്‍ ഹാന്‍ഡില്‍സ്, ഗ്ലാസ്സ് ബൈന്‍ഡര്‍, ഹാന്‍ഡ് ബാര്‍, ഹാന്‍ഡ് റെയില്‍, റെഗുലേറ്റര്‍, സ്വിച്ച്, ഡിക്കി ഹാന്‍ഡ് എന്നിവ ഓരോ യാത്രയ്ക്ക് ശേഷവും അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. പൊതു വാഹനമാണെങ്കില്‍ എല്ലാ ദിവസവും ഓട്ടത്തിനുശേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്തേണ്ടതാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!