തെറാപ്പിസ്റ്റുമായി ഫോണില്‍ ബന്ധപ്പെടാം
കോഴിക്കോട് : ലോക്ഡൗണ്‍ കാലത്ത് ഭിന്നശേഷിയുള്ള കുട്ടികളെ ദൈനംദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റി മുന്നോട്ടു പോകാന്‍ സഹായിക്കുന്ന പരിശീലനങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും കോഴിക്കോട് സര്‍വകലാശാല സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി മാനേജ്‌മെന്റ് പരിപാടി (CDMRP) യുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ടെലി റിഹാബിലിറ്റേഷന്‍ പദ്ധതിക്ക് മികച്ച പ്രതികരണം. കോവിഡ്-19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിനായാണ് വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട് ടെലി റിഹാബ് ടീം പ്രവര്‍ത്തിക്കുന്നത്
സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍, റിഹാബിലിറ്റേഷന്‍ സൈക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം. രക്ഷിതാക്കള്‍ക്ക് ഫോണ്‍ മുഖേന വിവിധ തെറാപ്പിസ്റ്റുമായി നേരിട്ട് വിളിച്ച് സംസാരിക്കാവുന്നതാണ്. കൂട്ടിയുടെ വൈകല്യത്തിന്റെ അവസ്ഥയും തെറാപ്പികളുടെ ആവശ്യകതയും മനസിലാക്കി ബന്ധപെട്ട തെറാപ്പിസ്റ്റുകള്‍ തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ നല്‍കും. തെറാപ്പിയുടെ തുടര്‍ച്ച രക്ഷിതാക്കള്‍ തന്നെ ഉറപ്പു വരുത്തണം. വിളിക്കേണ്ട സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ.
നിലവിലെ ടെലി- റിഹാബ് ടീം: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (8943682152, 9895149211), റിഹാബ്‌സൈക്കോളജിസ്റ്റ് (9846419785, 9526546112), സ്പീച്ച് തെറാപ്പിസ്റ്റ് (9895499222, 8078460091), സ്‌പെഷ്യല്‍ എഡ്യുക്കേറ്റേര്‍സ് (9446115750, 8547316876), ഫിസിയോ തെറാപ്പിസ്റ്റ് (9846410835, 7736412645), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് (7902234822, 9847596498).
ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികള്‍ക്കു ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെയായതു കാരണം ഉണ്ടാകാവുന്ന സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളാണ് ടെലി റിഹാബിലൂടെ ലഭ്യമാവുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ വീട്ടില്‍ തന്നെ നല്‍ക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖകളും വ്യത്യസ്ത വീഡിയോകളും ടെലി – റിഹാബിന്റെ തുടര്‍ച്ചയെന്നോണം ലഭ്യമായിക്കൊണ്ടിരിക്കും. ടെലി- റിഹാബ് കൂടുതല്‍ വിവരങ്ങള്‍ക്ക്
9447760887.
0 Comments