[ap_tagline_box tag_box_style=”ap-bg-box”]ഇന്ത്യയിലെ ആദ്യ സ്കൂട്ടർ നിർമ്മിച്ചത് കേരളത്തിൽ അതും നമ്മുടെ അനന്തപുരിയിൽ….!!![/ap_tagline_box]
ആദ്യത്തെ ഇന്ത്യൻ നിർമ്മിതമായ സ്‌കൂട്ടർ ആണ് അറ്റ്‌ലാന്റാ. അത് നിർമ്മിച്ചതോ കേരളത്തിലും , നമ്മുടെ തിരുവനന്തപുരത്ത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ പി.എസ്. തങ്കപ്പൻ, കേരള വ്യവസായ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന എൻ.എച്ച്. രാജ്കുമാർ എന്നിവരുടെ ശ്രമഫലമായി 1961-ലാണ് സ്കൂട്ടർ പുറത്തിറക്കിയത്. 1500 രൂപയായിരുന്നു ഇതിന്റെ വില. ലിറ്ററിന് 30 കിലോമീറ്റർ മൈലേജിലും .
എൻ.എച്ച്. രാജ്കുമാർ എന്ന വ്യവസായ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ ബുദ്ധിയിൽ വിരിയുകയും, പി.എസ് തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യ സ്കൂട്ടർ ആണ് Atalanta. 1956- ൽ തിരുവനന്തപുരത്ത് കൈമനത്ത് ആരംഭിച്ച പദ്ധതിയിൽ 1962- ൽ സ്കൂട്ടറിന്റെ ആദ്യ prototype പുറത്തിറങ്ങി .
ജപ്പാൻ സന്ദർശന വേളയിൽ ശേഖരിച്ച അറിവിന്റെ പിൻബലത്തിൽ രാജ് കുമാർ തയ്യാറാക്കിയ ഡിസൈൻ ഡിപ്പാർട്ട്മെന്റിലെ തന്റെ വിശ്വസ്തനായ എഞ്ചിനീയർ തങ്കപ്പനെ ഏൽപ്പിക്കുകയായിരുന്നു. ആധുനിക മെഷീനറികൾ ഒന്നും തന്നെ ഇല്ലാതെയിരുന്ന കാലത്ത് , ഇരുപത്തിയെട്ട് പരമ്പരാഗത ഇരുമ്പു പണിക്കാരുടെ സഹായത്തോടെയാണ് തങ്കപ്പൻ ആദ്യ സ്കൂട്ടർ നിർമ്മിച്ചത് .
പൂർണ്ണമായും കേരളത്തിൽ തന്നെ നിർമ്മിച്ച സ്കൂട്ടറിന്റെ കാർബേറ്റർ മാത്രം ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തു. 1967-ൽ ഇന്ദിരാ ഗാന്ധിയുടെ സർക്കാർ സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും, വർഷം 25000 സ്കൂട്ടർ നിർമ്മിക്കാനുള്ള ലൈസൻസ് നൽകുകയും ഉണ്ടായി. രഞ്ജൻ മോട്ടോർ കമ്പനി (ലിമിറ്റഡ്) എന്ന പേരിൽ ആരംഭിച്ച കമ്പനി പിന്നീട് സർക്കാർ ഏറ്റെടുക്കുകയും Kerala Schooters Ltd എന്ന് പുനർനാമം ചെയ്യപ്പെടുകയും ചെയ്തു . വളരെ വിജയകരമായി ലൈസൻസ് നേടുന്നതുവരെയും മുന്നേറിയ കമ്പനി തുടർന്നുണ്ടായ രാഷ്ട്രീയ ഇടപെടലുകളും തൊഴിൽ തർക്കങ്ങളും മൂലം ഉപേക്ഷിക്കപ്പെട്ടു .
0 Comments