മെയ്ഡ് ഇൻ തിരുവനന്തപുരം ;സ്‌കൂട്ടർ . രാഷ്ട്രീയക്കാർ നശിപ്പിച്ചു .

by | Jun 22, 2020 | History | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ഇന്ത്യയിലെ ആദ്യ സ്കൂട്ടർ നിർമ്മിച്ചത് കേരളത്തിൽ അതും നമ്മുടെ അനന്തപുരിയിൽ….!!![/ap_tagline_box]

ആദ്യത്തെ   ഇന്ത്യൻ  നിർമ്മിതമായ  സ്‌കൂട്ടർ  ആണ് അറ്റ്‌ലാന്റാ.  അത് നിർമ്മിച്ചതോ കേരളത്തിലും , നമ്മുടെ  തിരുവനന്തപുരത്ത്.  കൊല്ലം ചാത്തന്നൂർ സ്വദേശിയായ പി.എസ്. തങ്കപ്പൻ, കേരള വ്യവസായ  വകുപ്പിലെ  ജോയിന്റ്    ഡയറക്ടറായിരുന്ന  എൻ.എച്ച്.  രാജ്കുമാർ   എന്നിവരുടെ ശ്രമഫലമായി 1961-ലാണ്  സ്കൂട്ടർ  പുറത്തിറക്കിയത്. 1500 രൂപയായിരുന്നു ഇതിന്റെ വില. ലിറ്ററിന്  30  കിലോമീറ്റർ  മൈലേജിലും .

എൻ.എച്ച്. രാജ്കുമാർ  എന്ന വ്യവസായ  വകുപ്പിലെ   ജോയിന്റ്   ഡയറക്ടറുടെ  ബുദ്ധിയിൽ വിരിയുകയും, പി.എസ്  തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുകയും ചെയ്ത  ഇന്ത്യയിലെ   ആദ്യ സ്കൂട്ടർ  ആണ്  Atalanta. 1956- ൽ  തിരുവനന്തപുരത്ത്   കൈമനത്ത് ആരംഭിച്ച   പദ്ധതിയിൽ  1962- ൽ   സ്കൂട്ടറിന്റെ  ആദ്യ  prototype  പുറത്തിറങ്ങി .

ജപ്പാൻ  സന്ദർശന  വേളയിൽ  ശേഖരിച്ച അറിവിന്റെ   പിൻബലത്തിൽ രാജ് കുമാർ തയ്യാറാക്കിയ ഡിസൈൻ   ഡിപ്പാർട്ട്മെന്റിലെ   തന്റെ വിശ്വസ്തനായ എഞ്ചിനീയർ തങ്കപ്പനെ ഏൽപ്പിക്കുകയായിരുന്നു.   ആധുനിക  മെഷീനറികൾ  ഒന്നും  തന്നെ  ഇല്ലാതെയിരുന്ന  കാലത്ത് , ഇരുപത്തിയെട്ട്   പരമ്പരാഗത  ഇരുമ്പു  പണിക്കാരുടെ  സഹായത്തോടെയാണ്  തങ്കപ്പൻ  ആദ്യ സ്കൂട്ടർ  നിർമ്മിച്ചത് .
പൂർണ്ണമായും  കേരളത്തിൽ  തന്നെ  നിർമ്മിച്ച  സ്കൂട്ടറിന്റെ  കാർബേറ്റർ  മാത്രം  ജപ്പാനിൽ നിന്നും ഇറക്കുമതി  ചെയ്തു.  1967-ൽ   ഇന്ദിരാ ഗാന്ധിയുടെ  സർക്കാർ  സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും,  വർഷം   25000 സ്കൂട്ടർ  നിർമ്മിക്കാനുള്ള  ലൈസൻസ് നൽകുകയും ഉണ്ടായി. രഞ്ജൻ മോട്ടോർ  കമ്പനി (ലിമിറ്റഡ്) എന്ന പേരിൽ ആരംഭിച്ച കമ്പനി പിന്നീട് സർക്കാർ ഏറ്റെടുക്കുകയും  Kerala Schooters Ltd  എന്ന്  പുനർനാമം ചെയ്യപ്പെടുകയും   ചെയ്തു .  വളരെ വിജയകരമായി  ലൈസൻസ്  നേടുന്നതുവരെയും  മുന്നേറിയ കമ്പനി  തുടർന്നുണ്ടായ രാഷ്ട്രീയ ഇടപെടലുകളും  തൊഴിൽ  തർക്കങ്ങളും  മൂലം  ഉപേക്ഷിക്കപ്പെട്ടു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!