കേരളത്തിൽ ഇസ്ലാം മത പഠനം നടത്തുന്ന മദ്രസകളിൽ അധ്യാപകർക്ക് ന്യുന പക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ മദ്രസ അധ്യാപകർക്കായുള്ള ക്ഷേമ നിധി ബോർഡുവഴി നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്നു .18 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അദ്ധ്യാപകർക്കാണ് ബോർഡിൽ അംഗത്വം അനുവദിക്കുന്നത് .കോഴിക്കോട് പ്രവർത്തിക്കുന്ന ക്ഷേമ നിധി ബോർഡിൽ നിന്നും അംഗങ്ങളായവർക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നല്കിപ്പോരുന്നത് .രണ്ട് പെണ്മക്കളുടെ വിവാഹത്തിന് സഹായം നൽകിവരുന്നുണ്ട് .ഭവന നിർമ്മാണത്തിനും ചികിത്സയ്ക്കായും പദ്ധതികളുണ്ട് . sslc ,+2 ഫുൾ എ +നേടുന്ന കുട്ടികൾക്ക് മെറിറ്റ് അവാർഡിന് പുറമെ അറുപത് വയസ് കഴിയുന്ന അംഗത്തിന് പെൻഷനുമുണ്ട് ഭാര്യയ്ക്ക് .പ്രസവാനുകൂല്യവും അനുവദിക്കുന്നുണ്ട് ..അതായത് ഒരു ഇസ്ലാം മത വിശ്വാസി അദ്ദേഹത്തിൻ്റെ മതം സ്വന്തം സമുദായത്തിൽ പ്രചരിപ്പിക്കുന്നതിന് ജീവിതത്തിലെ പ്രധാനപ്പെട്ട സകല ആവശ്യങ്ങളിൽമേലും ഒരു സർക്കാർ പൊതുവായ നികുതി പണം ചിലവാക്കി സഹായിക്കുന്ന അത്ഭൂതപൂര്വ്വമായ കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.
.ഇസ്ലാം മത വിശ്വാസിയുടെ ആത്മീയ സ്ഥാപനങ്ങളോ അതിന്റെ സ്വത്ത് വകകളോ സർക്കാരിന്റെ ഏതെങ്കിലും നിയന്ത്രണത്തിലല്ലന്ന് ഓർക്കേണ്ടതുണ്ട് . എന്നാൽ നേരെ മറിച്ചാണ് സനാതന ധർമ്മ സ്ഥാപനങ്ങളുടെയും ബ്രാഹ്മണരുടെയും(Brahmins)അവസ്ഥ .ബ്രാഹ്മണരെ നാലാം ക്‌ളാസ് ജീവനക്കാരായി തരംതാഴ്ത്തികെട്ടിയതല്ലാതെ സമയത്തിന് ശമ്പളം പോലും നൽകാറില്ല . മലബാർ ദേവസ്വം ബോർഡ് പരിധിയിലുള്ള ക്ഷേത്ര ജീവനക്കാർ വർഷങ്ങളായി തുശ്ചശമ്പളത്തിനായി സമരമുഖത്താണ് .സർക്കാർ പരിഗണിച്ചിട്ടില്ല .കേരളത്തിൽ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ(Malabar Devaswom Board)നിയന്ത്രണത്തിലിരിക്കെയാണ് ആയിരകണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടത് . ശങ്കര മഠങ്ങളുടെ ഭൂമികൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് .ഇങ്ങനെയിരിക്കെയാണ് ലക്ഷകണക്കിന് പൊതു കടമുള്ള സർക്കാർ മത പ്രചാരണത്തിന് കൂട്ടുനിൽക്കുന്നത്
0 Comments