മലപ്പുറം ജില്ലയില്‍ ഇതുവരെ 977 പാസുകള്‍ വിതരണം ചെയ്തു
മലപ്പുറം:ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ചരക്ക് വാഹനങ്ങള്‍ക്കുള്ള യാത്രാ പാസ് വിതരണം ഇന്ന് (ഏപ്രില്‍ 14) ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പാസ് വിതരണം ബുധനാഴ്ച പുനരാരംഭിക്കും.
ജില്ലയില്‍ നിന്ന് ഇതുവരെ 977 ചരക്ക് വാഹനങ്ങള്‍ക്കാണ് പാസ് അനുവദിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്ന് 923 പാസുകള്‍ നല്‍കി.
0 Comments