കോളജ് വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസ് റൂമുമായി അസാപ്

by | Apr 18, 2020 | Latest | 0 comments

മലപ്പുറം : ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ പഠിക്കാനായി സൗജന്യഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്). അസാപ്പിന്റെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസ് റൂം വഴിയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്.

ജില്ലയിലെ എല്ലാ കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്മാര്‍ട് ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സൗജന്യമായി ഈ ക്ലാസ്സുകളില്‍ പങ്കെടുക്കാം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റ നിര്‍ദേശത്തോടെ ആരംഭിച്ച ഈ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആര്‍ട്‌സ്, സയന്‍സ്,കൊമേഴ്‌സ്, എഞ്ചിനീയറിങ്, പോളിടെക്‌നിക് തുടങ്ങിയ വിഭാഗങ്ങളിലെ ക്ലാസുകള്‍ കൃത്യമായ ടൈംടേബിള്‍ അനുസരിച്ച് ഓണ്‍ലൈനില്‍ ലഭിക്കും. ഓരോ സര്‍വകലാശാലയിലെയും അതത് വിഷയങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെയാണ് അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നത്. രാവിലെ 8.30 മുതല്‍ രാത്രി് 9.30 വരെയുള്ള സമയത്ത് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളായിട്ടാണ് ഓരോവിഷയത്തിലും ക്ലാസുകള്‍ എടുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വിഷയ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരവും ക്ലാസുകളില്‍ ഉണ്ടായിരിക്കും.
ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് റെക്കോര്‍ഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലായ https://www.youtube.com/channel/UC_id3wk94Ol9OZ1SpCFI6g ല്‍ ലഭിക്കും.
വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുള്ള നടപടിക്രമവും അസാപിന്റെ വെബ്‌സൈറ്റായ www.skillparkkerala.in, www.asapkerala.gov.in എന്നിവയില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അധ്യയനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ വെല്ലുവിളി നേരിട്ട സാഹചര്യത്തിലാണ്
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയത്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യയന സംവിധാനം ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും പോളിടെക്‌നിക്ക് കോളജുകളിലെയും ബിരുദ, ബിരുദാനന്തര / ഡിപ്ലോമ കോഴ്‌സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനും ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ സഹായമാകും. ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ ഈ ഓണ്‍ലൈന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ബിനിഷ് ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999676/675/681 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!