യൂസഫലിയുടെ ഗുരു !പുന്നശ്ശേരിയുടെ ശിഷ്യൻ!

by | Apr 9, 2020 | History | 0 comments

കെ.പി._നാരായണ_പിഷാരോടി. സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്നു കെ.പി.നാരായണ പിഷാരടി (ഓഗസ്റ്റ് 23, 1909 – മാർച്ച് 20, 2004) പട്ടാമ്പിക്കടുത്ത് കൊടിക്കുന്നു പിഷാരത്ത് ജനനം. അമ്മ കൊടിക്കുന്നു പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ. അച്ഛൻ പുതുശ്ശേരി മനയ്ക്കൽ പശുപതി നമ്പൂതിരി. ഗുരുകുല സമ്പ്രദായത്തിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. പുന്നശ്ശേരി നീലകണ്ഠശർമ്മ പുന്നശ്ശേരി നീലകണ്ഠശർമ്മ കീഴിൽ സംസ്കൃതം അഭ്യസിച്ചു. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷ ജയിച്ചു. അതിനു ശേഷം മധുര അമേരിക്കൻ കോളേജ്, തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് തുടങ്ങിയ കലാലയങ്ങളിൽ പഠിപ്പിച്ചു. പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. കേരളവർമ്മ കോളേജിൽ നിന്നും വിരമിച്ച ശേഷം തൃശ്ശൂരിൽ, കാനാട്ടുകരയിലുള്ള സ്വവസതിയായ നാരായണീയത്തിൽ താമസിച്ചുകൊണ്ടാണ്‌ മലയാള സാഹിത്യത്തിൽ അദ്ദേഹം ഏറെ സംഭാവനകൾ നടത്തിയത്. ഭരതമുനിയുടെ നാട്യശാസ്ത്രം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. കേശവീയം എന്ന മലയാള മഹാകാവ്യം സംസ്കൃതത്തിലേയ്ക്കും തർജ്ജമ ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം 1999-ൽ ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2001-ൽ അദ്ദേഹത്തെ ഡി.ലിറ്റ്. നൽകി ആദരിച്ചു. 2004 മാർച്ച് 20-ന് തന്റെ 95-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്ക്കാരം നൽകി വരുന്നുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!