മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

by | May 24, 2024 | Latest | 0 comments

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു അമ്പാട്ട് മൂത്ത സഹോദരനാണ്

നൂറിലധികം മലയാളചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം സ്കൂൾ മാസ്റ്റർ ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ കോളേജ് ഗേൾ എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ നായികയായി വേഷമിട്ടു.[3] പ്രേംനസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയം മതിയാക്കി . ബേബി സംവിധാനം ചെയ്ത അഭിനയം എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.

ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ഓർമ്മകൾ മരിക്കുമോ, ഓപ്പോൾ, തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങൾ എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകരായ ഭാഗ്യനാഥും സുലോചനയുമാണ് വിധുബാലയുടെ മാതാപിതാക്കൾ. വിധുബാലയുടെ ചില ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന മുരളി കുമാർ ആണ് ഭർത്താവ്. പ്രസിദ്ധമായ അമ്പാട്ട് കുടുംബാംഗമാണ് .

Today is the 70th birthday of Vidhubala of Malayalees

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!