ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

by | Apr 28, 2020 | Uncategorized | 0 comments

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിക്കും.
ഇതരസംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായ മറ്റു സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനാവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർ, മറ്റു സംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം മടങ്ങാനാവാത്തവർ, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി പോയവർ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന. ഇവരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ ജില്ലാ കളക്ടർമാരോടു നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാവും ഇവരെ തിരികെ കൊണ്ടുവരിക. ഏതെല്ലാം വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാവും. ഇവർക്ക് അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. തിരികെയെത്തുന്ന എല്ലാവരും നിർബന്ധമായി ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് തിരികെ വരുന്ന പ്രവാസികളെ പരിശോധിക്കുന്നതിന് വിമാനത്താവളം കേന്ദ്രീകരിച്ച് സംവിധാനം ഉണ്ടാവും. 2,02000 വിദേശ മലയാളികൾ തിരികെ വരുന്നതിന് നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഇവരെ കൊണ്ടുവരുന്നതിന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്നും തിരികെ എത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരെയും പരിശോധിക്കും. വനത്തിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് എത്തുന്നത് വനംവകുപ്പിന്റെ സഹായത്തോടെ തടയാൻ പോലീസിന് നിർദ്ദേശം നൽകി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!