മുതുമന കിണറിലെ രക്ത – സാക്ഷി : മതം മാറാൻ വിസമ്മതിച്ച്‌ കേളപ്പൻ

by | Jun 26, 2020 | Uncategorized | 0 comments

1921 ഒക്ടോബർ : ലഹളക്കാർ വരുന്നു എന്നറിഞ്ഞ മുതുമന ഇല്ലത്തിലെ(പുത്തൂർ അംശം, കോഴിക്കോട് താലൂക്) നമ്പൂതിരി കുടുംബം അവരുടെ  ആരാധന മൂർത്തിയായ വേട്ടക്കൊരുമകന്ടെ വിഗ്രഹവുമായി രാമനെല്ലൂരിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവോവോക്കർ മുസ്‍ലിയാരുടെ(Avovoker Musaliar) നേതൃത്വത്തിൽ ലഹളക്കാരുടെ സായുധ സംഘം എത്തി മുതുമന കൈയ്യേറി. വേട്ടക്കൊരുമകൻ വിഗ്രഹം ഇരുന്ന ഉയര്‍ത്തിക്കെട്ടിയ തറയിൽ മുസലിയാർ ഇരുപ്പുറപ്പിച്ചു.

മുതുമന ഇല്ലത്തിന്  ചുറ്റും പാടങ്ങളായിരുന്നു. അവിടെ  ജോലിചെയ്തിരുന്ന  കാർഷിക തൊഴിലാളികളുടെ   വീടുകളും. ലഹളക്കാർ ഈ വീടുകളിൽ ചെന്ന് ഇവരെ കൂട്ടം കൂട്ടമായി മുതുമനയിലേക്ക്  കൊണ്ടുവന്നു. വിഗ്രഹം വച്ചിരുന്ന പീഡത്തിൽ ഇരുന്നുകൊണ്ട് മുസലിയാർ ഇവരോട് മതം മാറാൻ ആവശ്യപ്പെട്ടു.

കേളപ്പനെയും  ലഹളക്കാർ മനയിലേക്ക് കൊണ്ടുവന്നു. മനയുടെ തൊട്ട് മുന്നിൽ ഒരു ക്ഷേത്രവും അതിനരികിൽ ഒരു  സർപ്പക്കാവും ഉണ്ട് .അതിനുള്ളിൽ  ഒരു  കിണറും. മതംമാറാൻ വിസമ്മതിച്ചവരെ  ഈ കിണറ്റിലാണ് വെട്ടി ഇട്ടത്‌.

പശു ഇറച്ചി ഭക്ഷിക്കുന്നത് മതംമാറ്റത്തിന്ടെ ഒരു ചടങ്ങായിരുന്നു. കേളപ്പൻ വിസമ്മതിച്ചു. അയാളെ അവർ കിണറ്റിനരികിലേക്കു കൊണ്ടുപോയി. ആരാച്ചാർ അവിടെ വാളുമായി നിൽപ്പുണ്ടായിരുന്നു. പിന്നിൽനിന്നും അഞ്ചു വെട്ടി. കിണറ്റിൽ തള്ളി.  എന്നാൽ ഭാഗ്യവശാൽ  കഴുത്തിന് പിന്നിലെ വെട്ട് ആഴത്തിലല്ലാത്തതിനാൽ തൽക്ഷണം മരിച്ചില്ല. മാപ്പിളമാർ  ആളുകളെ  കിണറ്റിലേക്ക് വെട്ടിയിടുന്നത് തുടർന്നു. കേളപ്പൻ മൃതശരീരങ്ങൾക്കിടയിൽ  മരിച്ചതുപോലെ കിടന്നു. നേരം ഇരുട്ടിയതോടെ ലഹളക്കാർ മനയിലേക്ക് മടങ്ങി.  മണിക്കൂറുകൾ   കടന്നുപോയി. ഇരുട്ടായി. ഒരു ചെറിയ മഴ പെയ്തു. അതേറ്റു  അബോധാവസ്ഥയിൽനിന്നും   കേളപ്പൻ  ഉണർന്നു. ഭയത്താൽ വിറങ്ങലിച്ച നിൽക്കാതെ മെല്ലെ കിണറിന്റെ വശത്തുള്ള ഒരു വള്ളിയുടെ  സഹായത്തോടെ വലിഞ്ഞു മുകളിലേക്ക്  കയറി.  പുറത്തിറങ്ങി.  ഇഴഞ്ഞ  സമീപത്തെ പാതയിലെത്തി.9 കിലോമീറ്റർ ഇതുലൂടെ എങ്ങിനെയോ  നടന്നു. ഇടയ്ക്ക്  വീണു. വീണ്ടും നടന്നു. പിറ്റേന്ന്  രാവിലെ 8  മണിയോടെ  വഴിയിൽ കിടക്കുന്ന  കേളപ്പനെ ചില  പോലീസുകാർ  കണ്ടു. S I- യുടെ  നിർദേശപ്രകാരം  ആശുപത്രിയിൽ എത്തിച്ചു. (Judgement in case No. 32A of 1922 dated 29th July 1922).

ഏതാണ്ട് 60  ശവശരീരങ്ങൾ  മുതുമനയിലെ  കിണറിൽനിന്നും  ലഭിച്ച. പിൽക്കാലത്ത്  ഇതിനെ  ഗ്രിൽ ഉപയോഗിച്ച്‌  അടക്കുകയും  ക്ഷേത്ര വിളപ്പിൽത്തന്നെ  മറ്റൊരു കിണർ കുഴിക്കുകയും ചെയ്തു. കാവിലെ വിഗ്രഹവും വീടിനരികിലേക്ക് മാറ്റി.

കോടതിയിൽ അവോവോക്കർ മുസലിയാർ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. മതം മാറ്റിയതും തലകൾ അറുത്തതും തന്ടെ സഹോദരിയുടെ പുത്രനായ കുഞ്ഞുരായിൻ മുസ്‍ലിയാരാണെന്ന് (KunjuRayin Musaliar) പറഞ്ഞു.

Ref : Report of the Congress party on the happenings in Malabar dated :1st Nov 1921 / Hitchcock P 197

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!