[ap_tagline_box tag_box_style=”ap-bg-box”]കോവിഡ് ; ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കഴിയുന്ന രോഗികൾ[/ap_tagline_box]
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ്ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു.
ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും
ചികിത്സയിലാണ്
നൈജീരിയയിൽ നിന്ന് വന്ന് എറണാകുളത്തു ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഇന്ന് ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ഐസിയുവിലേക്ക് പ്രവേശിപ്പിച്ചു ചികിത്സ
നൽകി വരുകയും ചെയ്യുന്നു. ഇദ്ദേഹം കോവിഡ് ബാധിതനാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 31 വയസുള്ള മറ്റൊരു കോവിഡ് ബാധിതയായ യുവതിയെ ഹ്യദയമിടിപ്പിലെ
വ്യതിയാനത്തെ തുടർന്ന് ഐ സി യു വിലേക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധർ യുവതിക്ക് ചികിത്സ നൽകി വരുന്നു
എറണാകുളത്തു ക്വാറന്റീനിൽകഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്നാട്ടുകാരനായ
പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം ഒരു വര്ഷം മുന്നേബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകയും ഇപ്പോൾ അമിത രക്തസമ്മർദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല.
0 Comments