പത്തനംതിട്ട :കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിനും പാക്കിംഗ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ സംയുക്ത റെയ്ഡിനെ തുടര്‍ന്ന് പിഴ ചുമത്തി.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് ഇലന്തൂര്‍ അര്‍ച്ചന ബേക്കറി, ഇലന്തൂര്‍ രാഗം മിനി സൂപ്പര്‍മാര്‍ക്കറ്റ്, നെല്ലിക്കാല കരുണ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കോഴഞ്ചേരി ഫാന്‍സി സ്റ്റോഴ്‌സ്, കോഴഞ്ചേരി ബെസ്റ്റ് ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്കും പായ്ക്കിംഗ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിന് നെല്ലിക്കാല അമൃത ബേക്കറിക്കും 5000 രൂപ വീതം ആകെ 30,000 രൂപ പിഴ ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍ അറിയിച്ചു.
കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്നും ഭക്ഷ്യ വസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കോഴഞ്ചേരി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) കെ. ജയ്ദീപ്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യു, പോലീസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷാവിഭാഗം എന്നീ വകുപ്പുകള്‍ ചേര്‍ന്ന് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, നെല്ലിക്കാല, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments