ക്ഷയരോഗനിർണയത്തിനും ചികിത്സയ്ക്കും ജില്ലാതല ഹെൽപ്‌ലൈൻ

by | Apr 27, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷയരോഗ ചികിത്സാ സൗകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജനറൽ ആശുപത്രികൾ, ടി.ബി സെന്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കി. ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളിൽ നിന്ന് രോഗബാധിതർക്ക് നൽകുന്നു. പനി, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ കഴിയുന്നതും വേഗം ആശുപത്രിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസറെ കാണണം. ക്ഷയരോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സേവനങ്ങൾക്കും ജില്ലാതല കോൾ സെന്ററുകളിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ബന്ധപ്പെടാം. അടിയന്തര സാഹചര്യത്തിൽ ക്ഷയരോഗബാധിതരുടെ സംശയനിവാരണത്തിന് സംസ്ഥാനതലത്തിൽ ഡോക്ടറുടെ സേവനത്തിന് 9288809192 ൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം.
ജില്ലാതല കോൾസെന്ററുകളുമായി ബന്ധപ്പെടേണ്ട നമ്പർ: തിരുവനന്തപുരം – 9847820633, കൊല്ലം – 9446209541, പത്തനംതിട്ട – 9846346637, ആലപ്പുഴ – 9495645192, കോട്ടയം – 9544170968, ഇടുക്കി – 9400847368, എറണാകുളം – 9495748635, തൃശൂർ – 9349032386, പാലക്കാട് – 9746162192, മലപ്പുറം – 9048349878, കോഴിക്കോട് – 9605006111, വയനാട് – 9847162300, കണ്ണൂർ – 9447229108, കാസർഗോഡ് – 9495776005.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!