ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ്

by | Jun 12, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് [/ap_tagline_box]

  എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത്  ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിൻറ് ചെയ്ത് നൽകുന്നതാണ് ഇതിന്റെ പ്രത്യേക.
ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ സോഫ്റ്റ് വയറുമായി ഇ-ചെലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വാഹനത്തെ വാഹന്‍ സംവിധാനത്തിലൂടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും.
നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്പാകെ എത്തിക്കുവാന്‍ ഇ-ചെലാന്‍ സംവിധാനത്തിലൂടെ അനായാസം സാധിക്കും. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം കാക്കനാട് ഉദ്ഘാടനം ചെയ്തു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരായ കെ. മനോജ് കുമാര്‍, ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!