വാഹനങ്ങൾ ഓടാൻ ഒറ്റ, ഇരട്ട അക്ക ക്രമീകരണം

by | Apr 16, 2020 | Uncategorized | 0 comments

തിരുവനന്തപുരം :ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും.
നിർത്തിയിട്ട വാഹനങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ അവ സ്റ്റാർട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകും. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിർത്തിയിട്ട വാഹനങ്ങൾക്കും ഈ അവസരം ഉപയോഗിക്കാം.
അതിഥി തൊഴിലാളികൾക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന് സിവിൽ സപ്ലൈസ് ഉറപ്പാക്കണം. അവശ്യ മരുന്നുകൾ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോൾ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ചാണ് നോർക്ക ഇത് ചെയ്യുന്നത്. സേവനം ആവശ്യമുള്ളവർ നോർക്കയുമായി ബന്ധപ്പെട്ടാൽ മതിയാകും.
കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ കാലത്ത് സ്തുത്യർഹമായ പ്രവർത്തനത്തിന് അവരെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകൾക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നൽകും. കിണറുകൾ വൃത്തിയാക്കാനും അനുമതിയുണ്ടാകും. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയിൽ കൊല്ലം വരെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് പ്രത്യേക അനുമതി നൽകും. കശുവണ്ടി വികസന കോർപ്പറേഷനും കാപ്ക്‌സുമാണ് കശുവണ്ടി എടുക്കുന്നത്.
അങ്കണവാടികൾ അടച്ചിട്ട സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെയ് 15 വരെ ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. അങ്കണവാടി പ്രവർത്തകർ 37 ലക്ഷം വയോധികരുടെ വിവരങ്ങൾ അന്വേഷിക്കുകയും അവർക്കാവശ്യമായ സാഹയങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണപണയ വായ്പാ പദ്ധതി നടപ്പാക്കും. സ്വർണപണയത്തിൻമേൽ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. ഇൻഷുറൻസ് അപ്രൈസൽ, പ്രോസസ്സിങ് ചാർജുകൾ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്റെയും സ്ഥാപനങ്ങളുടെയും പൂർണ സഹകരണം പി വി അബ്ദുൾവഹാബ് എംപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ജൻശിക്ഷൻ സൻസ്താൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങൾ ഐസോലേഷൻ വാർഡുകളാക്കാൻ വിട്ടു നൽകും. നിർമാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്‌ക്കുകൾ ദിവസേന നിർമിച്ചു നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇൻറർനാഷണൽ സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ, അമൽ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനൽകും എന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ് റ്റേഴ്‌സ് കോവിഡ് രോഗികൾക്ക് ആവശ്യമായ ഒരു ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!