തിരുവിതാംകൂർ രാജഭരണകാലത്ത് രാജഭരണത്തിനു മുകളിൽ -പ്രൗഢഗംഭീരത്തോടെ തലയുയർത്തി നിന്ന കുഴിത്തുറ മുഞ്ചിറയിലെ സ്വാമിയാർ മഠത്തിന്റെ സർവ്വ നാശത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആര് ? മഠത്തിന് പലഘട്ടങ്ങളിലായി വച്ച് നമസ്കാരത്തിലൂടെയും മറ്റും ലഭിച്ച ആയിരകണക്കിന് ഏക്കർ ഭൂമിയും പഞ്ച ലോഹ വിഗ്രഹങ്ങളും എവിടെയാണ് ,,? മഠത്തിന്റേതായ സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ആരുടെ കൈവശം ….? കീഴ് മഠങ്ങൾക്കു സംഭവിച്ചതെന്ത് ? വേലിതന്നെ വിളവ് തിന്ന ചരിത്രമാണ് മുഞ്ചിറ മഠത്തിന് പറയുവാനുള്ളത് …. മലയാള നാട്ടിൽ നമ്പൂതിരി സമുദായത്തിനുണ്ടായ സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സ്വാമിയാർ മഠങ്ങളുടെ നാശത്തിന് വഴിവച്ചതെന്നതിൽ തർക്കമില്ല , എന്നാൽ പുരകത്തിയപ്പോൾ വാഴ വെട്ടിയ കുലദ്രോഹികളാണ് ഇന്നും മുഞ്ചിറ മഠത്തിന്റെ ശാപം . ക്ഷേത്ര പ്രവേശന വിളംബരത്തോടെ അവസാനത്തെ സ്വാമിയാരും രാജ്യം വിട്ടതോടെ അനാഥമാകുകയും ഭൂപരിഷകരണ നിയമങ്ങളിലൂടെ ശക്തി ക്ഷയിക്കുകയുമായിരുന്നു .
സയുക്ത കക്ഷികൾ രാഷ്ട്രീയ അധികാരത്തിലൂടെ കേരളത്തിൽ ഭരണത്തിൽ വന്നതോടുകൂടി ബ്രാഹ്മണ സമുദായങ്ങൾക്കെതിരെ സംഘടിതമായ കള്ള പ്രചാരണ ആക്രമണമാണുണ്ടായത് . ജാതിഭ്രാന്തന്മാരുടെ കുടിലബുദ്ധിയിൽ പതറിപ്പോയി നമ്പൂതിരി സമുദായം ചിന്നഭിന്നമാകുകയായിരുന്നു . പരമ്പരാഗതമായി തുടർന്നുവന്ന സബ്രദായങ്ങളിലൂടെ ജനസംഘ്യപരമായി ഏറ്റവും പിന്നോക്കമായ ബ്രാഹ്മണർക്ക് പ്രതിരോധിയ്ക്കുവാനുള്ള ശേഷിയും ഇല്ലാതെയായി . ഇത്തരുണത്തിൽ കുലദ്രോഹികളായ ചില വ്യക്തികൾ മഠത്തിന്റെ സ്വത്തുവകകൾ അടിച്ചുമാറ്റുന്നതിനായി രംഗത്തിറങ്ങുകയായിരുന്നു . തികച്ചും ദുർബലരായ ബ്രാഹ്മണരെ ഭീക്ഷണിപ്പെടുത്തിയും ചില സ്വാമിയർമാരെ പ്രലോഭിപ്പിച്ചുമായിരുന്നു ദുഷ്ടന്മാർ സമ്പത്തുകൾ മോഷ്ടിച്ചത് . ഇന്നും സ്വാമിയാർ മഠങ്ങളിൽ നിന്നും നമ്പൂതിരിസമുദായത്തെയും അവരുടെ സംഘടനകളെയും അകറ്റി നിർത്തിയിരിക്കുന്നതിന്റെ ചേതോവികാരം ഇതാണ് . അന്യ ധർമ്മത്തിലും രാഷ്ട്രീയത്തിലും വിശ്വസിച്ചുവരുന്ന ചിലരെ കൂട്ടുപിടിച്ചാണ് കുലദ്രോഹി രാക്ഷസന്മാർ കട്ടുമുടിയ്ക്കുന്നത് .
മലപ്പുറം ജില്ലയിലെ താനൂർ തൃക്കൈ ക്കാട്ട് സ്വാമിയാർ മഠത്തിലെയും കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മുഞ്ചിറ മഠത്തിലെയും പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പടെ ചേമ്പ് പിത്തള പാത്രങ്ങൾ സകലതും ഇവന്മാർ അടിച്ചുമാറ്റി . ഉപാസനാമൂർത്തിയുടേത് ഉൾപ്പടെയുള്ള വിഗ്രഹങ്ങൾ വിറ്റുതിന്നതായി പഴമക്കാർ പറയുന്നു . എന്തായാലും അവയൊക്കെ കാണാതായിട്ടുണ്ട് . മഠവുമായി പുലബന്ധമില്ലാത്തവർക്ക് മഠം വകയായ സകല ഭൂസ്വത്തുക്കളും സാമിയാർ മുക്ത്യാർ മുഖേന രജിസ്റ്റർ ചെയ്തു നൽകി . തൃശൂർ അവിട്ടത്തൂർ മഠം വകയായ ഭൂമികൾ ഉത്തരവാദിത്വപെട്ടവർ തന്നേ വിറ്റു തുലച്ചു . മുഞ്ചിറ മഠം തീർത്തും നാശത്തിലേക്ക് കൂപ്പുകുത്തിയതോടുകൂടി സംരക്ഷാചുമതലയിൽ ഉണ്ടായിരുന്നവർ കൈയ്യൊഴിഞ്ഞു .
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി ഹർജ്ജിയും അതിനെത്തുടർന്ന് ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി നിർദേശങ്ങളുമാണ് വീണ്ടും മുഞ്ചിറ മഠവും പുഷ്പാഞ്ജലി സ്വാമികളുമൊക്കെ ഉയർന്നുവന്നത് . വെള്ളറട സ്വാമിയുടെ കാലത്ത് ക്ഷേത്രത്തിൽ നിന്നും മഠത്തിൽ നിന്നും പുറത്തക്കപ്പെട്ട കള്ളന്മാർക്ക് ജീവൻവച്ചതും കോടതി നിർദേശങ്ങളാണ് . ഒരേ സമ്പ്രദായത്തിലുള്ള മറ്റൊരു മഠത്തിൽ സ്വാമിയാർ ഇല്ലാത്ത അവസ്ഥ വന്നാൽ പ്രസ്തുത മഠം നിയന്ത്രണത്തിൽ കൊണ്ടുവന്ന് സംരക്ഷിയ്ക്കുകയും സ്വാമിയാർ അവരോധനത്തിന് നടപടികൾ സ്വീകരിയ്ക്കുകയും ചെയ്യേണ്ടവർ സ്വന്തം കടമകളിലും കർത്തവ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയതോടെ കൊടും ക്രിമിനലുകൾക്ക് സ്ഥാനലബ്ധി ലഭിക്കുകയായിരുന്നു .
പത്മനാഭ സ്വാമിയ്‌ക്ക് പുഷ്പാഞ്ജലി സ്വാമിയാർ വേണമെന്ന നിർദേശത്തെ മുതലെടുത്തതുകൊണ്ട് പണ്ടുകാലത്ത് പുറത്താക്കപ്പെട്ട കള്ളന്മാർ , സ്വാമിയാരാക്കുന്നതിന് ആളെ തപ്പിയിറങ്ങി . തൃശൂർ അവിട്ടത്തൂർ മഠത്തിലെ കൃത്രിമങ്ങൾക്ക് കൂട്ട് നിന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടിയാതായി പറയുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ചാലക്കുടിക്കാരനെ ചാക്കിട്ട് ഉറപ്പിച്ചതിലൂടെ ഇരുകൂട്ടരുടെയും ലക്‌ഷ്യം അരക്കെട്ടുറപ്പിക്കുകയായിരുന്നു . മുഞ്ചിറ മഠത്തിലെ ഭൂമികൾ അന്യാധീനപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും അവിട്ടത്തൂർ മഠം വക ഭൂമികൾ വിറ്റ് പണം വസൂലാക്കിയെന്നും ഭക്തന്മാർ ഒന്നടങ്കം പറയുന്നവർ ഒരേ ലക്ഷ്യത്തിനായി ഒരേ വഴിയിലൂടെ സഞ്ചരിയ്ക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല .
അന്യ സമുദായ ഉന്നതിയ്ക്കായി സർക്കാരിൽ പ്രവർത്തിച്ചിട്ടുള്ളയാളും നമ്പൂതിരി സമുദായത്തിനും പാരമ്പര്യ സ്വഭാവമുള്ള സംഘടനയ്ക്കും എതിരെ കോടതിവ്യവഹാരങ്ങൾ നടത്തുന്നവരും ഒന്നുചേർന്നപ്പോൾ ബ്രാഹ്മണ സമുദായത്തെയും ഔദ്യോഗിക സംഘടനകളെയും അകറ്റിനിർത്തുവാൻ തയ്യാറായി . അതോടൊപ്പം മഠങ്ങളിൽ അന്യധർമ്മത്തിലും അന്യ ഗുരുക്കന്മാരിലും വിശ്വസിക്കുന്നവരും ബ്രാഹ്മണരോട് വിരോധം വച്ച് പുലർത്തുന്നവരുമായ വ്യക്തികളെ തിരുകികയറ്റുന്നതിന് ശ്രമം തുടങ്ങി .തൃക്കൈ കാട്ട് മഠത്തിലും മുഞ്ചിറ മഠത്തിലും സംഭവിച്ചിട്ടുള്ളത് അതാണ് .
അതോടൊപ്പം മുഞ്ചിറ മഠവുമായി യാതൊരു ബന്ധവുമില്ലാത്തവർ ഭൂമി തട്ടിയെടുക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു . മഠത്തിലെ നിധി ഖനനവും കയ്യേറ്റം ചെയ്തു മഠം വക ഭൂമികൾ കൈവശം വച്ചിരിയ്ക്കുന്നവരുമായ നാട്ടുകാരോട് വസ്തുവിന്റെ മാർക്കറ്റ് വിലയുടെ പകുതി തരണമെന്ന് ആവശ്യങ്ങളും ഉയർന്നതോടെ ഭക്തജനം സംഘടിയ്ക്കുകയായിരുന്നു . പൂർവ്വികമായ സകല സമ്പ്രദായങ്ങളും കണ്ടറിവുള്ള മുഞ്ചിറയിലെ ഭക്തരുടെ എതിർപ്പ് ശക്തമായതോടെ മഠം വിറ്റു പണമുണ്ടാക്കുവാൻ ചെന്നവരെ ഇറക്കിവിട്ട് പോലീസ് അകമ്പടിയോടെ ഹിന്ദു റീജിയണൽ ചാരിറ്റബിൾ എൻഡോമെന്റ് ഡിപ്പാർട്ട്മെന്റ് മുഞ്ചിറ സ്വാമിയാർ മഠം ഏറ്റെടുത്തുകൊണ്ട് സംരക്ഷണവും മറ്റു നടപടികളും ആരംഭിച്ചു . അന്യാധീനപ്പെട്ട മഠം സംരക്ഷിയ്ക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട സർക്കാർ വകുപ്പിനെതിരെ ഇനിയൊരിക്കലും പൂർവസ്ഥിതിയിൽ പ്രവർത്തിക്കരുതെന്ന് തീരുമാനത്തോടെ കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് . കോടതിവ്യവഹാരം ആരംഭിച്ചതിലൂടെ സർക്കാരിനോ ശ്രീ ശങ്കരാചാര്യ ഭക്തർക്കൊ മഠം സംരക്ഷിയ്ക്കുവാനോ ആചാര അനുഷ്ടാനങ്ങൾ നടത്തുന്നതിനോ കഴിയാതെയിരിക്കുകയാണ് . മഠം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ് . മഠം പ്രവർത്തിച്ചു തുടങ്ങിയാൽ മോഷ്ടിച്ച കഥകൾ പുറത്തുവരുമെന്ന ഭീതിയാണ് കോടതിവ്യവഹാരം ആസൂത്രണം ചെയ്തതിനു പിന്നിൽ ….
വിശദമായ വിവരങ്ങൾ …… പത്രാധിപർ ഉടൻ പ്രസിദ്ധീകരിയ്ക്കുന്നു ……
തുടരും …..
0 Comments