മുഞ്ചിറ മഠം അനാഥമാക്കിയതിന് പിന്നിൽ …?

by | Aug 13, 2021 | Spirituality | 0 comments

തിരുവിതാംകൂർ  രാജഭരണകാലത്ത്   രാജഭരണത്തിനു മുകളിൽ -പ്രൗഢഗംഭീരത്തോടെ തലയുയർത്തി നിന്ന  കുഴിത്തുറ മുഞ്ചിറയിലെ സ്വാമിയാർ  മഠത്തിന്റെ  സർവ്വ നാശത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആര് ?  മഠത്തിന്  പലഘട്ടങ്ങളിലായി വച്ച് നമസ്കാരത്തിലൂടെയും മറ്റും ലഭിച്ച ആയിരകണക്കിന് ഏക്കർ  ഭൂമിയും പഞ്ച ലോഹ വിഗ്രഹങ്ങളും എവിടെയാണ് ,,? മഠത്തിന്റേതായ   സ്‌കൂളുകൾ  ഉൾപ്പടെയുള്ള   സ്ഥാപനങ്ങൾ  ആരുടെ കൈവശം ….? കീഴ് മഠങ്ങൾക്കു സംഭവിച്ചതെന്ത് ?  വേലിതന്നെ  വിളവ് തിന്ന ചരിത്രമാണ് മുഞ്ചിറ മഠത്തിന് പറയുവാനുള്ളത് ….  മലയാള നാട്ടിൽ  നമ്പൂതിരി സമുദായത്തിനുണ്ടായ  സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ്  സ്വാമിയാർ  മഠങ്ങളുടെ നാശത്തിന്  വഴിവച്ചതെന്നതിൽ  തർക്കമില്ല , എന്നാൽ  പുരകത്തിയപ്പോൾ  വാഴ വെട്ടിയ  കുലദ്രോഹികളാണ്   ഇന്നും  മുഞ്ചിറ മഠത്തിന്റെ ശാപം . ക്ഷേത്ര പ്രവേശന  വിളംബരത്തോടെ  അവസാനത്തെ  സ്വാമിയാരും  രാജ്യം വിട്ടതോടെ അനാഥമാകുകയും  ഭൂപരിഷകരണ  നിയമങ്ങളിലൂടെ  ശക്തി ക്ഷയിക്കുകയുമായിരുന്നു .

സയുക്ത കക്ഷികൾ  രാഷ്ട്രീയ അധികാരത്തിലൂടെ  കേരളത്തിൽ ഭരണത്തിൽ വന്നതോടുകൂടി  ബ്രാഹ്മണ  സമുദായങ്ങൾക്കെതിരെ  സംഘടിതമായ കള്ള പ്രചാരണ ആക്രമണമാണുണ്ടായത് .  ജാതിഭ്രാന്തന്മാരുടെ  കുടിലബുദ്ധിയിൽ  പതറിപ്പോയി നമ്പൂതിരി സമുദായം  ചിന്നഭിന്നമാകുകയായിരുന്നു . പരമ്പരാഗതമായി  തുടർന്നുവന്ന സബ്രദായങ്ങളിലൂടെ  ജനസംഘ്യപരമായി ഏറ്റവും പിന്നോക്കമായ  ബ്രാഹ്മണർക്ക് പ്രതിരോധിയ്ക്കുവാനുള്ള  ശേഷിയും  ഇല്ലാതെയായി . ഇത്തരുണത്തിൽ  കുലദ്രോഹികളായ ചില വ്യക്തികൾ  മഠത്തിന്റെ സ്വത്തുവകകൾ  അടിച്ചുമാറ്റുന്നതിനായി  രംഗത്തിറങ്ങുകയായിരുന്നു . തികച്ചും  ദുർബലരായ ബ്രാഹ്മണരെ ഭീക്ഷണിപ്പെടുത്തിയും  ചില  സ്വാമിയർമാരെ  പ്രലോഭിപ്പിച്ചുമായിരുന്നു ദുഷ്ടന്മാർ  സമ്പത്തുകൾ  മോഷ്ടിച്ചത് . ഇന്നും സ്വാമിയാർ  മഠങ്ങളിൽ  നിന്നും നമ്പൂതിരിസമുദായത്തെയും  അവരുടെ  സംഘടനകളെയും അകറ്റി നിർത്തിയിരിക്കുന്നതിന്റെ  ചേതോവികാരം  ഇതാണ് . അന്യ  ധർമ്മത്തിലും രാഷ്ട്രീയത്തിലും  വിശ്വസിച്ചുവരുന്ന  ചിലരെ  കൂട്ടുപിടിച്ചാണ്  കുലദ്രോഹി രാക്ഷസന്മാർ  കട്ടുമുടിയ്ക്കുന്നത് .

മലപ്പുറം  ജില്ലയിലെ താനൂർ തൃക്കൈ ക്കാട്ട്  സ്വാമിയാർ മഠത്തിലെയും കന്യാകുമാരി ജില്ലയിലെ കുഴിത്തുറ  മുഞ്ചിറ മഠത്തിലെയും  പഞ്ചലോഹ വിഗ്രഹങ്ങൾ  ഉൾപ്പടെ  ചേമ്പ് പിത്തള പാത്രങ്ങൾ  സകലതും  ഇവന്മാർ അടിച്ചുമാറ്റി . ഉപാസനാമൂർത്തിയുടേത്   ഉൾപ്പടെയുള്ള വിഗ്രഹങ്ങൾ വിറ്റുതിന്നതായി  പഴമക്കാർ പറയുന്നു . എന്തായാലും  അവയൊക്കെ കാണാതായിട്ടുണ്ട് .  മഠവുമായി പുലബന്ധമില്ലാത്തവർക്ക്  മഠം വകയായ  സകല ഭൂസ്വത്തുക്കളും  സാമിയാർ മുക്ത്യാർ മുഖേന രജിസ്റ്റർ  ചെയ്തു നൽകി . തൃശൂർ അവിട്ടത്തൂർ മഠം വകയായ  ഭൂമികൾ ഉത്തരവാദിത്വപെട്ടവർ  തന്നേ വിറ്റു തുലച്ചു .  മുഞ്ചിറ മഠം തീർത്തും നാശത്തിലേക്ക്  കൂപ്പുകുത്തിയതോടുകൂടി സംരക്ഷാചുമതലയിൽ  ഉണ്ടായിരുന്നവർ കൈയ്യൊഴിഞ്ഞു .

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി  ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി  ഹർജ്ജിയും അതിനെത്തുടർന്ന്  ആചാര  അനുഷ്ടാനങ്ങളുമായി  ബന്ധപ്പെട്ട്  ഉണ്ടായ കോടതി നിർദേശങ്ങളുമാണ്  വീണ്ടും മുഞ്ചിറ മഠവും  പുഷ്പാഞ്ജലി സ്വാമികളുമൊക്കെ  ഉയർന്നുവന്നത് . വെള്ളറട സ്വാമിയുടെ  കാലത്ത് ക്ഷേത്രത്തിൽ  നിന്നും മഠത്തിൽ  നിന്നും  പുറത്തക്കപ്പെട്ട കള്ളന്മാർക്ക്  ജീവൻവച്ചതും  കോടതി നിർദേശങ്ങളാണ് .  ഒരേ സമ്പ്രദായത്തിലുള്ള മറ്റൊരു മഠത്തിൽ  സ്വാമിയാർ ഇല്ലാത്ത അവസ്ഥ വന്നാൽ  പ്രസ്തുത മഠം നിയന്ത്രണത്തിൽ  കൊണ്ടുവന്ന് സംരക്ഷിയ്ക്കുകയും  സ്വാമിയാർ അവരോധനത്തിന്  നടപടികൾ  സ്വീകരിയ്ക്കുകയും ചെയ്യേണ്ടവർ  സ്വന്തം കടമകളിലും  കർത്തവ്യത്തിൽ  നിന്നും  ഒഴിഞ്ഞുമാറിയതോടെ  കൊടും ക്രിമിനലുകൾക്ക്  സ്ഥാനലബ്ധി  ലഭിക്കുകയായിരുന്നു .

പത്മനാഭ സ്വാമിയ്‌ക്ക്‌  പുഷ്പാഞ്ജലി സ്വാമിയാർ   വേണമെന്ന  നിർദേശത്തെ മുതലെടുത്തതുകൊണ്ട്  പണ്ടുകാലത്ത്  പുറത്താക്കപ്പെട്ട  കള്ളന്മാർ , സ്വാമിയാരാക്കുന്നതിന് ആളെ തപ്പിയിറങ്ങി . തൃശൂർ അവിട്ടത്തൂർ മഠത്തിലെ കൃത്രിമങ്ങൾക്ക്  കൂട്ട്  നിന്ന് ഭീക്ഷണിപ്പെടുത്തി  പണം തട്ടിയാതായി  പറയുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ചാലക്കുടിക്കാരനെ  ചാക്കിട്ട് ഉറപ്പിച്ചതിലൂടെ  ഇരുകൂട്ടരുടെയും  ലക്‌ഷ്യം അരക്കെട്ടുറപ്പിക്കുകയായിരുന്നു .  മുഞ്ചിറ  മഠത്തിലെ ഭൂമികൾ അന്യാധീനപ്പെടുത്തി സാമ്പത്തിക  ലാഭം  ഉണ്ടാക്കിയെന്നും   അവിട്ടത്തൂർ മഠം വക  ഭൂമികൾ വിറ്റ് പണം വസൂലാക്കിയെന്നും   ഭക്തന്മാർ  ഒന്നടങ്കം  പറയുന്നവർ   ഒരേ  ലക്ഷ്യത്തിനായി  ഒരേ  വഴിയിലൂടെ സഞ്ചരിയ്ക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല .

അന്യ സമുദായ  ഉന്നതിയ്ക്കായി സർക്കാരിൽ  പ്രവർത്തിച്ചിട്ടുള്ളയാളും  നമ്പൂതിരി സമുദായത്തിനും   പാരമ്പര്യ സ്വഭാവമുള്ള സംഘടനയ്ക്കും  എതിരെ കോടതിവ്യവഹാരങ്ങൾ നടത്തുന്നവരും   ഒന്നുചേർന്നപ്പോൾ  ബ്രാഹ്മണ സമുദായത്തെയും  ഔദ്യോഗിക സംഘടനകളെയും  അകറ്റിനിർത്തുവാൻ  തയ്യാറായി .  അതോടൊപ്പം മഠങ്ങളിൽ അന്യധർമ്മത്തിലും   അന്യ ഗുരുക്കന്മാരിലും വിശ്വസിക്കുന്നവരും ബ്രാഹ്മണരോട്  വിരോധം വച്ച്  പുലർത്തുന്നവരുമായ   വ്യക്തികളെ  തിരുകികയറ്റുന്നതിന്  ശ്രമം  തുടങ്ങി .തൃക്കൈ കാട്ട് മഠത്തിലും  മുഞ്ചിറ മഠത്തിലും  സംഭവിച്ചിട്ടുള്ളത്  അതാണ് .

അതോടൊപ്പം   മുഞ്ചിറ മഠവുമായി യാതൊരു  ബന്ധവുമില്ലാത്തവർ ഭൂമി തട്ടിയെടുക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു . മഠത്തിലെ  നിധി ഖനനവും കയ്യേറ്റം  ചെയ്തു മഠം വക ഭൂമികൾ കൈവശം വച്ചിരിയ്ക്കുന്നവരുമായ  നാട്ടുകാരോട് വസ്തുവിന്റെ മാർക്കറ്റ് വിലയുടെ പകുതി തരണമെന്ന് ആവശ്യങ്ങളും  ഉയർന്നതോടെ  ഭക്തജനം  സംഘടിയ്ക്കുകയായിരുന്നു . പൂർവ്വികമായ സകല സമ്പ്രദായങ്ങളും  കണ്ടറിവുള്ള  മുഞ്ചിറയിലെ ഭക്തരുടെ എതിർപ്പ് ശക്തമായതോടെ  മഠം വിറ്റു പണമുണ്ടാക്കുവാൻ   ചെന്നവരെ ഇറക്കിവിട്ട്  പോലീസ് അകമ്പടിയോടെ  ഹിന്ദു റീജിയണൽ  ചാരിറ്റബിൾ  എൻഡോമെന്റ്  ഡിപ്പാർട്ട്മെന്റ് മുഞ്ചിറ സ്വാമിയാർ മഠം ഏറ്റെടുത്തുകൊണ്ട്  സംരക്ഷണവും  മറ്റു നടപടികളും ആരംഭിച്ചു . അന്യാധീനപ്പെട്ട   മഠം  സംരക്ഷിയ്ക്കുന്നതിന്  ഉത്തരവാദിത്വപ്പെട്ട   സർക്കാർ  വകുപ്പിനെതിരെ ഇനിയൊരിക്കലും  പൂർവസ്ഥിതിയിൽ  പ്രവർത്തിക്കരുതെന്ന്  തീരുമാനത്തോടെ  കോടതിയെ  സമീപിച്ചിരിയ്ക്കുകയാണ് .  കോടതിവ്യവഹാരം  ആരംഭിച്ചതിലൂടെ  സർക്കാരിനോ  ശ്രീ  ശങ്കരാചാര്യ ഭക്തർക്കൊ  മഠം സംരക്ഷിയ്ക്കുവാനോ  ആചാര അനുഷ്ടാനങ്ങൾ  നടത്തുന്നതിനോ   കഴിയാതെയിരിക്കുകയാണ് .  മഠം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ് . മഠം  പ്രവർത്തിച്ചു   തുടങ്ങിയാൽ  മോഷ്ടിച്ച  കഥകൾ പുറത്തുവരുമെന്ന  ഭീതിയാണ് കോടതിവ്യവഹാരം  ആസൂത്രണം   ചെയ്തതിനു പിന്നിൽ ….

 

വിശദമായ വിവരങ്ങൾ …… പത്രാധിപർ ഉടൻ പ്രസിദ്ധീകരിയ്ക്കുന്നു ……
തുടരും …..

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ...

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് - പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ...

error: Content is protected !!