മുഞ്ചിറ : സ്വാമിയാർ മഠ അവകാശവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് എടുക്കുവാനായി സ്വാമിയാർ മഠത്തിലെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചീത്തവിളിയ്ക്കുകയും ചെയ്തത് പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നോക്കി നിൽക്കെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി മുത്തയ്യ ഗുരുക്കൾ . ഉദ്യോഗസ്ഥരെത്തിയ സമയത്ത് അമ്പലത്തിനുള്ളിൽ മദ്യപിച്ചു ബോധമില്ലാതെയെത്തിയ പേഴ്‌സണൽ സെക്രട്ടറിയാണ് ഹിന്ദു റീജിയണൽ ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് അധികാരികളെ കൃത്യനിർവ്വഹണത്തിൽ നിന്നും തടഞ്ഞുകൊണ്ട് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി പോകാൻ ആവശ്യപ്പെട്ടത് . ആറോളം വരുന്ന അസിസ്റ്റൻഡ് കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പ്രകോപ്പിക്കും വിധമായിരുന്നു പ്രഹസനങ്ങൾ നടത്തിയത് . നാട്ടുകാരും ഭക്തരും കരയോഗം പ്രവർത്തകരും തിരുവനന്തപുരം തമിഴ് ബ്രാഹ്മണ സമുദായ പ്രവർത്തകരും മുഞ്ചിറ മഠത്തിലെ മുഖ്യ രക്ഷാധികാരിയും ഉപദേശകനുമായി എഴുത്തുകുത്തുകൾ നടത്തുന്ന കിളിമാനൂർ രാജകൊട്ടാരത്തിലെ സി ആർ കേരള വർമ്മയുടെയും കണ്മുന്നിലായിരുന്നു പേഴ്‌സണൽ സെക്രട്ടറി അമ്പല നടയിൽ അഴിഞ്ഞാടിയത് . മൊഴിയെടുക്കാതെ അവർ തിരികെ പോകുകയായിരുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments