[ap_tagline_box tag_box_style=”ap-bg-box”]ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍തുക സംഭാവനചെയ്ത് 95 വയസുകാരനായ മുന്‍ ആര്‍.ഡി.ഒ .[/ap_tagline_box]
[ap_tagline_box tag_box_style=”ap-all-border-box”]കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ പെന്‍ഷന്‍തുക സംഭാവനചെയ്ത് മുന്‍ ആര്‍.ഡി.ഒ. തിരുവല്ല പൊടിയാടി സ്വദേശിയും ആലപ്പുഴ മുന്‍ ആര്‍.ഡി.ഒയുമായ 95 വയസുള്ള കണത്തറ വീട്ടില്‍ പി.ഭാസ്‌കരന്‍ നായരാണ് തന്റെ ഒരുമാസത്തെ പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനചെയ്യാന്‍ സന്നദ്ധതകാട്ടി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യുവിന് കത്തയച്ചത്. കോവിഡ് സുരക്ഷയും ശാരീരിക അവശതകളും മൂലം ജില്ലാ ട്രഷറിയില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് കത്തിലൂടെ തന്റെ പെന്‍ഷന്‍ തുകയായ 30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനചെയ്യാന്‍ തീരുമാനമെടുത്തതെന്നും കോവിഡ് പ്രതിസന്ധിയില്‍ തന്നാലാകുന്നത് ജനത്തിനായി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സമയം ധാരാളം പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ജീവിതത്തില്‍ ഏറെ സന്തോഷംതരുന്ന കാര്യവും. കൊറോണ സമയത്ത് ലോകം മുഴുവന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് പലതരം ജീവിത ശൈലീ രോഗങ്ങളും മറ്റ് വരുമാന മാര്‍ഗങ്ങളും ഇല്ലാതിരുന്നിട്ടുകൂടി തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നത് കൊണ്ട് സന്തോഷമേ ഉള്ളുവെന്നും അദ്ദേഹം പറയുന്നു. [/ap_tagline_box]
0 Comments