സഖാവ് വാരിയം കുന്നൻ; നായർ യുവജന സമാജം(NYS) .

by | Jun 27, 2020 | Uncategorized | 0 comments

വാരിയം  കുന്നന്റെ  കാര്യത്തിൽ  ധാരാളം  അഭിപ്രായങ്ങൾ  പല ദിക്കിലും നിന്നും വന്നു. ബഹുമാനപ്പെട്ട കേരള   മുഖ്യമന്ത്രി   വിശേഷിപ്പിച്ചത് “പടനായകൻ” എന്നാണ്. ചരിത്ര ഗവേഷകൻമാരും പണ്ഡിത   വിശാരദൻമാരും   പറഞ്ഞത്   കുട്ടിയും കഴിച്ചും ഗണിച്ചും ഹരിച്ചും നോക്കിയാൽ എത്തിച്ചേരുക   ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ   പേരിൽ   സ്വന്തം സേനയുണ്ടാക്കി ബ്രിട്ടീഷ് കാർക്കെതിരെ   പോരാട്ടം ആരംഭിച്ച് പിന്നീടത്    ജന്മിമാർക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും   ഉള്ള   കലാപമായി മാറി   എന്നും   വ്യാപകമായ അക്രമത്തിനും, നിർബന്ധിത മതം മാറ്റത്തിനും, കണ്ണിൽ   ചോരയില്ലാത്ത   കൊലപാതകങ്ങൾക്കും, കൊള്ളയ്ക്കും കൊള്ളിവെപ്പിനും വഴിമാറി എന്ന വസ്തുതയിലേക്കുമാണ്.

വാരിയം കുന്നന്റെ സേനയുടെ   ക്രൂരകൃത്യങ്ങൾക്ക് മുൻപിൽ  പിടഞ്ഞ്   മരിച്ചവരിൽ   ഹിന്ദുക്കളും, മുസ്ലിംങ്ങളും, ഗർഭിണികളും   പിഞ്ചു കുഞ്ഞുങ്ങൾ   വരെയും  ഉണ്ടായിരുന്നു   എന്ന് ചരിത്രം.   ഇതിന്റെ തിക്തഫലം ഏറെയും   അനുഭവിച്ചത് ഹിന്ദുക്കൾ ആണെന്നതിലും തർക്കമില്ല… ഹിന്ദുക്കൾ   നിർബ്ബന്ധിത   മതം    മാറ്റത്തിന്   വിധേയമായതും, കരുവാരകുണ്ടിനടുത്ത്   തൂവൂർ കിണറ്റിലേക്ക്   ഗളച്ഛേദം ചെയ്യപ്പെട്ട്   ഉപേക്ഷിക്കപ്പെട്ടതും   ജീവനോടെ   തൊലിയുരിക്കപ്പെട്ടതും   ചരിത്രകാരൻമാരും    തർക്കിക്കുന്നവരും   നിഷേധിക്കുന്നില്ല.   അത്തരം   ഒരാളെ   ഒരു   സംസ്ഥാനം ഭരിക്കുന്ന   മുഖ്യമന്ത്രി  പടനായകൻ എന്ന് വിശേഷിച്ചപ്പോൾ വല്ലാതെ സങ്കടം തോന്നി.   ഹിന്ദുക്കൾ കൂടി ആവേശത്തോടെ   സിന്ദാബാദ് വിളിച്ച് വളർത്തിയ  ഒരു   പ്രസ്ഥാനത്തിന്റെ   ഭാഗമാണ് സർ അങ്ങ്. ഭ്രാന്തമായ   ആവേശത്തിൽ   ഹിന്ദുക്കളെയും   കൃസ്ത്യാനികളെയും   മുസ്ലിംങ്ങളെയും കൊള്ളയടിച്ചും  കൊന്നൊടുക്കിയും  താണ്ഡവമാടിയ   ഒ രു നരാധമെന  എന്ത്  താത്പര്യത്തിന്റെ മുകളിൽ  ആണ്  സർ  താങ്കൾ    പടനായകൻ  എന്ന്   വിശേഷിപ്പിച്ചത്? വളരെ വിഷമം ഉണ്ട് സർ. അതിന്റെ തിക്ത  ഫലങ്ങൾ ഏറ്റവും    കൂടുതൽ അനുഭവിച്ച  ഒരു സമുദായം  ആണ് സർ ഞങ്ങളുടേത്….

ഒരുവേള  “പടത്തലവൻ ”  “പടനായകൻ” എന്ന  വാക്കിന്റെ  അർത്ഥം  പോലും  അങ്ങ്  മറന്നു  പോയി അല്ലെങ്കിൽ  തെറ്റായി  ധരിച്ചിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് കാരെ തെരഞ്ഞ് പിടിച്ച് കൊന്ന്  കളഞ്ഞിരുന്ന  സദ്ദാം ഹുസൈനെ  അങ്ങ്   വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു.  മ അദനിയും  പി.കെ ശശിയും  കുഞ്ഞനന്തനും  എല്ലാം  പടനായകർ  ആകുന്ന ഒരു  പ്രസ്ഥാനത്തിന്  യോജിച്ച    പടനായകൻ   തന്നെയാണ്  വാരിയം കുന്നൻ…  വാരിയം കുന്നന്റെ കാലത്തെ  കെ പി സി സി  നേതാവായിരുന്ന  മാധവൻ നായരുടെ  “മലബാർ കലാപം”  എന്ന പുസ്തകത്തിൽ  പറയുന്നത്  അനുസരിച്ച്  വാരിയംകുന്നൻ  പടനായകരുടെ  പടത്തലവൻ  ആകാൻ യോഗ്യത  ഉള്ള ആളാണ്.

വയസ്സ്   കാലത്ത്   വാരിയംകുന്നൻ പറവെട്ടി   കോയാമു ഹാജിയെയും 18 വയസ്സ് ആയ ടിയാന്റെ മകൾ മാളുവിനെയും  കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ആ കുട്ടിയെ തന്റെ ഇംഗിതത്തിന് വിധേയയാക്കി   നിർബ്ബന്ധിച്ച്  വിവാഹം  ചെയ്തതായി പറയുന്നു. ഇത് എന്തൊരു നായകത്വം ആണ്. തന്റെ മകളാകാൻ   പ്രായമുള്ള    ഒരു  പെൺകുട്ടിയെ, അവളെയും അവളുടെ പിതാവിനെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തി    ബലാൽക്കാരമായി   പിടിച്ച്    കൊണ്ട് പോകുന്ന നായകൻ …. പടനായകൻ!!! മാധവൻ   നായരുടെ   വാക്കുകൾ  കടം എടുത്താൽ “കുഞ്ഞഹമ്മദ് ഹാജിക്ക് അറുപതിൽ കുറയാതെ പ്രായം തോന്നി.  കറുത്തിരുണ്ട  നിറം. വായിൽ പല്ലുണ്ടൊ  എന്ന് സംശയം. ഒരു ഒത്ത  മനുഷ്യന്റെ നീളം  തന്നെ  കഷ്ടിച്ചേയുള്ളൂ.”  വാളും തോക്കും കുട  എന്തിനും  പോന്ന ആളുകളും …. അവരെ  ഉപയോഗിച്ച്  ഉള്ള   കൊള്ളരുതായ്മകൾ  ചെയ്ത് കൂട്ടുക!!!  എന്നിട്ട് സംസ്ഥാനം ഭരിക്കുന്ന  മുഖ്യമന്തി  അത്തരമൊരു നീചനെ “പടനായകൻ” എന്ന് സംബോധന ചെയ്യുക!! നന്നായിട്ടുണ്ട്.
കൊള്ളയും കൊലപാതകവും   പീഢനവും   മുഖമുദ്രയാക്കിയിട്ടുള്ള   ആളുകളെയാണ്     / പടത്തലവൻ എന്ന് പറയുന്നതെങ്കിൽ  വാരിയംകുന്നൻ  പടനായകരുടെ  പടത്തലവൻ  എന്ന വിശേഷണത്തിന്  തികച്ചും അർഹനാണ്   എന്ന് പറയാതെ വയ്യ.

മറുപുറം: വാരിയം കുന്നന്   ”തീവ്രത” കുറവായത്   കാരണം   മാളു   വാരിയംകുന്നന്റെ സഹോദരന്റെ  കൂടെ  ഒളിച്ചോടി.   ഇരുവരെയും   വധിക്കാൻ  കോപ്പ്  കൂട്ടുന്നതിന്  ഇടയ്ക്കാണ് ടിയാൻ   പിടിക്കപ്പെടുന്നതും  വധിക്കപ്പെടുന്നതും

 

നായർ യുവജന സമാജം(NYS)
സംസ്ഥാന കമ്മിറ്റി എറണാകുളം

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!