നാശോന്മുഖമായി മണ്ണാര്‍ക്കാട് നായര്‍ തറവാട്…

by | Apr 9, 2020 | History | 0 comments

ഒരു  കാലത്ത്  അധികാരത്തിന്റേയും  സമ്പന്നതയുടേയും  ഉന്നതിയില്‍  നാട്ടുഭരണം  ഉള്ളംകയ്യില്‍ നിര്‍ത്തിയ  മണ്ണാര്‍ക്കാട്  നായര്‍  തറവാട്  കെട്ടിട  സമുച്ഛയം  നാശോന്മുഖമാകുന്നു. നാട്ടുഭരണത്തിന്റെ  കാലശേഷം  സാംസ്‌ക്കാരിക  പ്രവര്‍ത്തനങ്ങളുടേയും  കലാരംഗത്തിന്റേയും കൂടി  തറവാടായിരുന്നു  ഇവിടം.  ഏറെ  പ്രശസ്തമായ  തനിയാവര്‍ത്തനം  സിനിമയില്‍ ബാലന്‍ മാഷിന്റെ  തറവാടായി  ചിത്രീകരിച്ചത്  ഇവിടെയായിരുന്നു.  അധര്‍വം,  അനന്തന്‍ താമസിക്കുന്ന വീട് , ഗസല്‍,  അമ്മ,  അംബിക ചേച്ചി  തുടങ്ങി നിരവധി  മലയാള സിനിമകള്‍  ഈ തറവാട്ടില്‍ പിറവിയെടുത്തു.  .കേരള  വാസ്തുവിദ്യയുടെ  കേതാരമായ ഈ  പതിനാറുകെട്ടിലെ  പ്രധാന നാലുകെട്ടിലെ  പണിയെല്ലാം  പ്രശസ്തമായ  ഉളിചെത്തിലാണ്  നിര്‍മ്മിച്ചിരിക്കുന്നത്.  കേരളത്തില്‍ അപൂര്‍വമായി  കാണപ്പെടുന്ന  പതിനാറുകെട്ടുകളില്‍  ഒന്നാണ്  ഈ തറവാട്. . വള്ളുവനാട്ടിലെ പ്രഭു  കുടുംബത്തില്‍വച്ചേറ്റവും  ശക്തരായിരുന്നവരാണിവര്‍.  ഇവരുടെ  ഉദ്ഭവത്തെക്കുറിച്ചു ചരിത്രത്തില്‍  വര്‍ഷം  കൃത്യമായി  രേഖപ്പെടുത്തിയിട്ടില്ലെങ്കിലും  ചരിത്രത്തില്‍  ഒരുപാട്  കഥകള്‍ മണ്ണാര്‍ക്കാട്   നായര്‍   തറവാട്ടുക്കാരെകുറിച്ച്   പറയുന്നുണ്ട്.   സാമൂതിരിയുമായുള്ള   യുദ്ധത്തില്‍ വള്ളുവനാട്  രാജാവ്  തോല്‍ക്കുകയും  വള്ളുവനാടിന്റെ  ഒരു  ഭാഗമായ  മണ്ണാര്‍ക്കാട്,  അട്ടപ്പാടി, പൂഞ്ചോല  എന്നീ വിശാലഭൂഭാഗങ്ങളുടെ  ഭരണകര്‍ത്താവായി  സാമൂതിരി തന്റെ പടനായകരിലൊരാളെ  നിയോഗിക്കുകയും  പിന്നീടദ്ദേഹം  മണ്ണാര്‍ക്കാട്  മുപ്പില്‍  നായര്‍ എന്നറിയപ്പെടുകയും  ചെയ്തുവെന്നതാണ്  ഒരു ചരിത്രം.  ഹിസ്റ്റോറിയന്‍  കോങ്ങാട് ബാലഗംഗാധരന്‍  മാഷ് പ റയുന്നത്  ഇങ്ങനെയാണ് . വള്ളുവനാട്ടിലെ  പ്രഭുകുടുംബങ്ങളില്‍ പെടുമെങ്കിലും  മണ്ണാര്‍ക്കാട്  നായര്‍ക്ക് നാടുവാഴി  സ്ഥാനമുണ്ടായിരുന്നില്ല  .വമ്പിച്ച ഭൂസ്വത്തിനു ഉടമയായിരുന്നു  ഇവര്‍ .മണ്ണാര്‍ക്കാട്  മലവാരവും , അട്ടപ്പാടിയും , സൈലന്റ് വാലിയുമടക്കം ഇവരുടെ  സ്വകാര്യ സ്വത്തായിരുന്നു  .കുന്നത്താട്ട് മാടമ്പില്‍  എന്നാണ് ഗൃഹനാമം.  ഇവിടുത്തെ സ്ഥാനിക്കു  അരിയിട്ടു  വാഴ്ചയുണ്ടായിരുന്നു.  തച്ചങ്ങാട്ട്  അച്ചന്‍ ആണു  പട്ടോല മേനോന്‍                  ( പ്രധാന കാര്യസ്ഥന്‍).  അരക്കുര്‍ശ്ശി  ദേശത്തു ഉദയര്‍ക്കുന്നു  ഭഗവതിയാണു  ഇവരുടെ പരദേവത. മണ്ണാര്‍ക്കാട്  നായര്‍ക്കു  ചാത്തു ഉണ്ണാമന്‍  എന്നാണു  സ്ഥാനം. രണ്ടാം  സ്ഥാനം  യാക്കുണ്ണാമന്‍  എന്നു പറയും എന്റെ നായാട്ടുടയ അനന്തിരവന്‍ എന്നാണു വള്ളുവക്കോനാതിരി ഇവരെ സംബോധന ചെയ്യുക.  നാടു വാഴിയല്ലാത്തത്  കൊണ്ടു  മാലിഖാന്‍  അനുവദിച്ചില്ലെന്നും ചരിത്രരേഖകള്‍  വ്യക്തമാക്കുന്നുണ്ട്.  ഏകദേശം  ഇരുനൂറോളം  വര്‍ഷം  പഴക്കമുണ്ട്    ഈ തറവാടിനെന്നാണ്  ചരിത്രരേഖകളില്‍  കാണുന്നത് .  വള്ളുവനാടിന്റെ  ചരിത്രത്തില്‍  ഇവര്‍ക്കുള്ള പങ്ക്  ഏറെ  വലുതാണ്…

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!