തിരുവനന്തപുരം : സംസ്ഥാനത്ത് യാതൊരു പരിഗണനയുമില്ലാതെ പതിറ്റാണ്ടുകളായി ജീവിച്ചു വരുന്ന ഒരു കോടിയിൽ പരം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു വഴിമുടക്കുവാൻ അച്ചാരം വാങ്ങിയവർ വീണ്ടും രംഗത്ത് .കേരളത്തിൽ ജനാധിപത്യ സംവിധാനം നിലവിൽ വന്നതുമുതൽ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് തുല്യ നീതിയും അവസര സമത്വവും നിഷേധിച്ചിരിക്കുന്ന നായർ ,ബ്രാഹ്മണർ ,അമ്പലവാസികൾ ,ക്ഷത്രിയ സമുദായ വിഭാഗത്തെയാണ് സമുദായ അഭിനവനേതാക്കൾ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത് .നായർ സമുദായത്തിലെ സംഘടനയായി അറിയപ്പെടുന്ന ഒരു കമ്പനിയാണ് കള്ളപ്രചാരണത്തിന് ചുക്കാൻ പിടിച്ചു മുൻപിൽ നിൽക്കുന്നത് .
പ്രസ്തുത കമ്പനിയുടെ സാമ്പത്തിക സംവരണവാദം വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞിട്ടുള്ളതാണ് . ഭാരത ഭരണഘടനയും സുപ്രീം കോടതിയും അംഗീകരിച്ചിട്ടുള്ളതും രാജ്യത്ത് മുഴുവൻ സംസ്ഥാനങ്ങളിലും അംഗീകരിച്ചു നിലവിലിരിക്കുന്ന സംവരണ വ്യവസ്ഥയ്‌ക്കെതിരെയുള്ളതാണ് കമ്പനിയുടെ സംവരണവാദം .നായർ സമുദായത്തെ സാമൂഹ്യമായി പിന്നോട്ടടിയ്ക്കുന്നതിന് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് ഒരിയ്ക്കലും നടപ്പിൽ വരുത്തുവാൻ കഴിയാത്ത വാദം കമ്പനി പ്രചരിപ്പിക്കുന്നതാണെന്ന് പറയുന്നു . ഫലത്തിൽ നായർ പുരോഗതിയ്ക്കു തടസ്സമാണ് കമ്പനി .സമുദായം സാമൂഹ്യമായി ഏറെ പിന്നോക്കമായിരിക്കുകയാണ് . കേരളത്തിലെ ജാതിവ്യവസ്ഥയേ അരക്കെട്ടുറപ്പിയ്ക്കുന്നതാണ് സാമ്പത്തിക സംവരണ വാദവും ,’മുന്നോക്ക’ പ്രചാരണവും …
ഇവ രണ്ടും നായർ സമുദായത്തെ മാത്രമല്ല .സാമാന്യം അംഗസംഘ്യ കൊണ്ടും മറ്റു എല്ലാ തരത്തിലും പിന്നോക്കമായിരിക്കുകയും ദുർബലരുമായ അമ്പലവാസികൾ ,ക്ഷത്രിയർ ,ബ്രാഹ്മണർ തുടങ്ങിയ സമുദായങ്ങളേയും ബാധിച്ചിരിക്കുകയാണ് .സമൂഹത്തിൽ സകല ജനവിഭാഗങ്ങൾക്കും ജനാധിപത്യ ഭരണ സംവിധാനത്തിൽ തുല്യമായ ആവശ്യങ്ങളും അവകാശവുമാണ് ഉള്ളത് . ജാതി പ്രചരണം പ്രകൃതവും പരിഷ്കൃതമായ സമൂഹത്തിന്റെ പുരോഗതിയ്ക്ക് തടസവുമാണ് .
പൗരന്മാർക്ക് തുല്യമായ പരിഗണനയാണ് ഭരണഘടനയിൽ. ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യേണ്ടത് നിയമപരവും മനുഷ്യനന്മയ്ക്ക് അത്യാവശ്യവുമാണ് .വലിയൊരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തുവാൻ ചിലർ ശ്രമിക്കുന്നതിനുപിന്നിൽ അധികാരസ്ഥാനങ്ങളിൽ ഭയാനകമാവും വിധം വർദ്ധിച്ചിരിക്കുന്ന അന്യമതക്കാരും ചില സമുദായങ്ങളുമാണ് . സമസ്ത മേഖലകളിലും അവഗണിയ്ക്കപ്പെട്ട് സമൂഹത്തിൽ ഏറ്റവും പിന്നിലായ ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന പേരിൽ പേപ്പർ സംഘടനകൾ പ്രവർത്തിയ്ക്കുന്നതിന്റെ പിന്നിലും സമൂഹത്തിൽ മുന്നേറിയിരിക്കുന്ന ഒരു ഹിന്ദു സമുദായ സംഘടനയുടെയും അന്യമത സംഘടനയുടെയും സാമ്പത്തിക സ്വാധീനമാണെന്ന് പറയുന്നുണ്ട് . ഇത്തരക്കാർക്ക് നൂറ്റാണ്ടായ സമുദായ സംഘടനകളേ വരേ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വരുതിയിൽ നിർത്തുവാൻ സാധിയ്ക്കുന്നുണ്ട് . 88 വർഷങ്ങളായി ഉദ്യോഗ സീറ്റ് സംവരണവും മറ്റു സാമ്പത്തികമായ ആനുകൂല്യങ്ങളും അനുഭവിച്ചു വരുന്നവർ കാൽപ്പാന്ത കാലത്തോളം സംസ്ഥാനത്തെ സകല അധികാരസ്ഥാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൈപ്പിടിയിലൊതുക്കുവാൻ വേണ്ടി അവഗണിത വിഭാഗത്തിലെ ചിലരെ സമുദായ സംരക്ഷകരുടെ വേഷം കെട്ടിച്ചുകൊണ്ട് രംഗത്തിറക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സ്വസമുദായത്തെയും ജനത്തെയും ദ്രോഹിച്ച് അന്നതിനുള്ള വകയ്ക്കായി പ്രവർത്തിക്കുന്നവരെ സമുദായ ജനത തിരിച്ചറിയുന്ന കാലം വിദൂരമല്ല .
0 Comments