സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജന വിഭാഗമായ നായർ ,ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങളുടെ വംശീയ നിലനിൽപ്പിന് തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ സ്ഥാപിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ എന്ന വെള്ളാനയ്ക്ക് തിന്നുമുടിക്കാൻ മാനേജിങ് ഡയറക്ടറുടെ ശുപാർശ പ്രകാരം സർക്കാർ ലക്ഷങ്ങൾ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായി .ഈ വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്ക സംവരണാവകാശം തടയുന്നതിന് വേണ്ടിയും ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പണ്ടുകാലത്ത് നമ്പൂതിരി ഇല്ലങ്ങളിൽ ആശ്രിതരായിരുന്ന ഇല്ലത്ത് നായന്മാരുടെ മുന്നോക്ക വാദത്തിനെ പ്രീണിപ്പിക്കാനുമാണ് അന്നത്തെ കോൺഗ്രസ്സ് സർക്കാർ മുന്നോക്ക കോർപ്പറേഷൻ എന്ന വെള്ളാനയെ സൃഷ്ടിച്ചത് .ഇത് പിന്നീട് ആർ ബാലകൃഷ്ണ പിള്ളയുടെ ഇരിപ്പിടം ആയി .ഇന്നും രാഷ്ട്രീയമായി കേരള കോൺഗ്രസ്സ് (ബി ) യുടെ കൈകളിലാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ചെയർമാൻ .തുടക്കംമുതൽ നായർ സവീസ് സൊസൈറ്റി എന്ന കമ്പനിയുടെ ഇംഗീതമാണ് അവിടെ നടക്കുന്നത് . ഇത്തരമൊരു കമ്പനി രജിസ്റ്റർ ചെയ്ത് ആരംഭിച്ചതിലൂടെ മേൽപ്പറഞ്ഞ വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്ക സംവരണം എന്ന പതിറ്റാണ്ടുകളായ ഭരണഘടനാ അവകാശത്തിനെ നിഷേധിക്കുകയായിരുന്നു പിന്നണിയിൽ പ്രവർത്തിച്ചിരുന്നവരുടെ ലക്‌ഷ്യം .കേരളത്തിൽ ജാതി സ്പർദ്ദ നിലനിർത്തി ഭിന്നിപ്പിച്ചു ഭരിക്കൽ നയം നടപ്പിലാക്കുന്നതിന്ന് രാഷ്ട്രീയക്കാർക്ക് സഹായം ചെയ്യുന്നത് പ്രമുഖ ജാതി സംഘടനകളാണ് .നായർ തുടങ്ങിയ സമുദായങ്ങളെ യാതൊരു തെളിവുകളും ഇല്ലാതെ മുന്നോക്ക കാരായി നിലനിർത്താനാണ് നായർ സർവീസ് സൊസൈറ്റി ശ്രമിച്ചു വരുന്നത് .കേരള സംസ്ഥാന മുന്നോക്കസമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറുടെ 08 -04 -2024 ലെ 149 / നമ്പർ കത്തിന്റ അടിസ്ഥാനത്തിലാണ് 9,46,000/- രൂപ ശമ്പളയിനത്തിൽ സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുള്ളത് .അതായത് നായർ തുടങ്ങിയ പിന്നോക്ക ജനവിഭാഗത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി പരീക്ഷ എഴുതി ഒരു സർക്കാർ ജോലി സ്വപ്നം കണ്ടാൽ അത് നിഷേധിക്കുന്നതിന് ഈ സമുദായത്തെ ഉദ്യോഗത്തിൽ മുന്നോക്കം എന്ന് പറഞ്ഞുകൊണ്ട് നായർ സർവീസ് സൊസൈറ്റി പിന്തുണയോടെ പ്രവർത്തിക്കുന്ന കോർപ്പറേഷനിലെ നായർ തുടങ്ങിയ കുലദ്രോഹിഉദ്യോഗസ്ഥർക്ക് തിന്നുമുടിക്കാൻ ഈഴവ മേധാവിത്തം പുലർത്തുന്ന സർക്കാർ പണം നൽകിവരുന്നുവെന്ന് സാരം
govtorder0305202419_19_37
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments