നായർ വംശത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി ഓൺലൈൻ ന്യൂസ് ഉടൻ ആരംഭിക്കുന്നു . സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥകളും പീഡനങ്ങളുടെയും വസ്തുതകൾ സർക്കാരിന് മുന്നിലും പൊതുസമൂഹത്തിന് മുൻപിലും അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത് .
മുന്നോക്കമെന്ന് മുദ്രകുത്തിയിരിക്കുന്ന നായർ സമുദായത്തിൽ ഭൂരിപക്ഷവും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥകൾ അനുഭവിച്ചുവരുന്നവരാണ് . 1957 ൽ അന്നത്തെ സർക്കാർ ജാതിവെറിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അധികാരത്തിൽ പങ്കാളിത്തം നിഷേധിക്കുന്നതിനായി സംവരണ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുള്ളത് .സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതും നിർത്തിവച്ചു ,അന്ന് സമുദായ സംഘടനകളോ പ്രവർത്തകരോ എതിർത്തതായി തെളിവില്ല .നായർ വിഭാഗത്തെ പിന്നീട് മാറിമാറി വന്ന സർക്കാർ മനഃപൂർവ്വം മുന്നോക്കമെന്ന് മുദ്രകുത്തുകയായിരുന്നു .ചരിത്രത്തിലില്ലാത്ത തരത്തിലുള്ള അവഗണയാണ് നായർ സമൂഹം നേരിടുന്നത് . സർക്കാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റു സമുദായക്കാരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ട സ്ഥിതിവിശേഷമാണ് .
പുതിയ തലമുറ നാട് വിടുകയാണ് .ഇവിടെ സർക്കാർ സംരക്ഷണം ലഭിക്കാത്തതിനാൽ തൊഴിൽചെയ്ത് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കുന്നു .ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു വരുന്നവർക്ക് സംവരണം ഇല്ലാത്തതിനാൽ സർക്കാർ ജോലി കിട്ടാകനിയാണ് .രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു വരുന്നവരും വിരലില്ലെണ്ണാവുന്ന സർക്കാർ ഉദ്യോഗസ്ഥരും ജാതിയുടെ പേരിൽ മാനസിക ശാരീരിക പീഡനം അനുഭവിച്ചുവരുന്നു . സാമുദായികമായി രണ്ട് ഡസനിലധികം എം എൽ എ മാർ ലഭിക്കേണ്ടയിടത്ത് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ തിണ്ണ നിരങ്ങേണ്ട അവസ്ഥയാണുള്ളത്
ഇ ഡബ്ല്യൂ എസ് പട്ടികയിൽ ഉൾപ്പെടുത്തിയതല്ലാതെ ഫലമൊന്നുമില്ല . നാളിതുവരെ ഈഴവ കൃസ്ത്യൻ മുസ്ലിം മേധാവിത്വമുള്ള സർക്കാർ സാമൂഹ്യ പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിക്കുവാൻ തയ്യാറായിട്ടില്ല .ഇതിനൊക്കെ പുറമേ അന്യമത സമുദായങ്ങളുമായുള്ള വിവാഹങ്ങളും നായർ സമൂഹത്തിന്റെ നാശത്തിന് കാരണമാകുന്നുണ്ട് .യഥാർത്ഥത്തിൽ ജനിച്ച നാട്ടിൽ അഭയാർഥികളായി കഴിയേണ്ട അവസ്ഥയാണുള്ളത് .
0 Comments