തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു . ശങ്കര മഠങ്ങളുടെ പ്രവർത്തനത്തിന് ഹെക്ടർ കണക്കിന് ഭൂസ്വത്തുക്കളാണ് രാജ ഭരണ കാലത്ത് സർക്കാർ നൽകിയിട്ടുള്ളത് .അതെല്ലാം കുടുംബ സ്വത്ത് പോലെ തന്നിഷ്ട പ്രകാരം നിയമ വിരുദ്ധമായി അന്യാധീനപ്പെടുത്തിയിട്ടാണ് സർക്കാരിനോട് നാണംകെട്ട് തെണ്ടുന്നത് .Narayan Namboothiri of the appealed to the communist government for crores.
തന്നിഷ്ടപ്രകാരമുള്ള പ്രവർത്തനങ്ങളും കുറ്റകരമായ അനാസ്ഥയുമാണ് വടക്കുമ്പാട് നാരായണൻ നമ്പൂതിരി തെക്കേ ശങ്കര മഠം മാനേജർ സ്ഥാനത്ത് നിന്ന് നടത്തിയിട്ടുള്ളത് . കൃത്യ നിർവഹണത്തിൽ നിന്ന് മനഃപൂർവ്വമുള്ള വീഴ്ച മൂലം പതിനായിരകണക്കിന് കോടി രൂപ വിലയുള്ള ഭൂസ്വത്തുക്കളാണ് അന്യരുടെ കൈവശം അകപ്പെട്ടത് . തെക്കേ ശങ്കരമഠത്തിന്റെ ഭാഗമായ പാലാ പൂവരണി ക്ഷേത്രം നാട്ടുകാരായ ചിലർ ട്രസ്റ് രജിസ്റ്റർ ചെയ്ത് കൈവശപെടുത്തുകയുണ്ടായി .പാഞ്ചാലി മേട്ടിലെ നാലായിരത്തിൽപരം ഏക്കർ ഭൂമികൾ പൂവരണി ക്ഷേത്രം വകയാണെന്ന് പറയുന്നുണ്ട് .ഈ ഭൂമി പലരും കൈയ്യേറിയിട്ടുണ്ട് .തെക്കേ മഠത്തിന്റെ നിയന്ത്രണത്തിലായിരുന്ന കന്യാകുമാരി ജില്ലയിലെ മുഞ്ചിറ ശങ്കര മഠവും 7500 ഏക്കർ ഭൂമികളും കൈയേറ്റങ്ങളും കൈവശപെടുത്തലുകളും നടന്നിട്ടും ചെറുവിരൽ അനക്കുവാൻ മാനേജർ തയ്യാറായിട്ടില്ല .മുഞ്ചിറ മഠത്തിന്റെ കീഴ് മഠമായ തൃശൂർ അവിട്ടത്തൂർ ശങ്കരമഠം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ട്രസ്റ് രജിസ്റ്റർ ചെയ്‌ത കൈവശപെടുത്തുവാൻ കൂട്ട് നിന്നെന്ന് ഇയ്യാൾക്കെതിരെ ആരോപണമുണ്ട് .നാല് ഏക്കർ ഭൂമിയും ഒരു ക്ഷേത്രവും പ്രസ്തുത മഠത്തിന്റെ ഭാഗമായുണ്ട് . വളരെ പ്രധാനമായി തൃശൂർ തെക്കേ മഠം റോഡിൽ നിന്ന് എം സി റോഡിൽ സ്ഥിതി ചെയ്യുന്ന വടക്കേ ശങ്കരമഠം ഭൂമിയിൽ നിയമ വിരുദ്ധമായി ഷോപ്പിംഗ് മാൾ നിർമ്മിക്കുന്നതിന്ന് പ്രമുഖ വസ്ത്ര വ്യാപാരിക്ക് അനുകൂലമായി കമ്മറ്റിയിൽ തീരുമാനമുണ്ടാക്കുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തതാണ് .തൃശൂർ തെക്കേ ശങ്കര മഠത്തിന്റെ കീഴ് മഠം കോട്ടയത്തെ തിരുവാർപ്പ് ശങ്കരമഠത്തിലും ഇദ്ദേഹത്തിന്റെ ‘കൈയൊപ്പ് ‘ പതിഞ്ഞിട്ടുണ്ട് .തിരുവാർപ്പ് മഠത്തിന്റെ ഭാഗമായ ഭൂമികൾ കൈയേറ്റം നടന്നിട്ട് കണ്ടില്ലാന്നു നടിച്ചിരിക്കുകയാണ് ഇയ്യാൾ . അവിടെ കൈയേറ്റം നടത്തിയ ഒരു വിഭാഗം അടുത്ത കാലത്തായി തങ്ങളുടെ കൈവശം ഇരുന്ന ഭൂമി തിരികെ നൽകിയിട്ടുണ്ട് .എന്നാൽ മറ്റൊരു വിഭാഗം അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തത്തിൽ പാരമ്പര്യ സ്വത്ത് പോലെ ഉപയോഗിച്ച് വരുകയാണ് .Narayan Namboothiri of the appealed to the communist government for crores.
ഇന്ത്യൻ യൂണിയൻ നിയമങ്ങളും കേരള സ്റ്റേറ്റ് നിയമങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ടാണ് തൃശൂർ തെക്കേ ശങ്കര മഠം മാനേജുമെന്റ് പ്രവർത്തിച്ചു വരുന്നത് .ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതിയാണുള്ളത് .1956 -ൽ കേരളത്തിലെ ശങ്കര മഠങ്ങൾ ദേവസ്വം ബോർഡ് നിയന്ത്രണത്തിലും 1971 -ൽ അന്നത്തെ സർക്കാർ പൊതു ധർമ്മ സ്ഥാപനമായി വിജ്ഞാപനം ചെയ്തിട്ടുള്ളതുമാണെങ്കിലും ഇന്നും സന്യാസിമാരും മാനേജ്‌മെന്റും നമ്പൂതിരി ജാതിക്കാർ മാത്രമാണ് . യൂണിയൻ നിയമത്തിലൊ സ്റ്റേറ്റ് നിയമങ്ങളിലോ ദേവസ്വം ബോർഡ് നിയമങ്ങളിലോ ഇങ്ങനെ പറയുന്നില്ല . നമ്പൂതിരി ജാതിയിൽ നിന്നുള്ളവരല്ലാത്ത ജാതിയിൽ നിന്നുള്ള സന്ന്യാസിമാർക്ക് ശങ്കര മഠങ്ങളിൽ വസിക്കുന്നതിനും ജപകാര്യങ്ങൾ നടത്തുന്നതിനും സന്യാസം സ്വീകരിക്കുന്നതിനും അവസരമില്ലന്ന് ദശനാമികളായ സന്യാസിമാർക്കിടയിൽ തന്നെ അഭിപ്രായമുണ്ട് .ഒരു ജാതിക്കാരുടെ കൈകളിലായതാണ് ശങ്കര ധർമ്മവും അദ്വൈതവും കേരളത്തിൽ അപ്രസക്തമായതെന്ന് പറയുന്നുണ്ട് .ശങ്കരാചാര്യ സ്വാമികളുടെ ഗ്രന്ഥങ്ങളിലോ സന്യാസ ഗ്രന്ഥങ്ങളിലോ ശങ്കര മഠങ്ങൾ ഏതെങ്കിലും പ്രത്യേക ജാതിക്കാർക്ക് തീറെഴുതിയതായി പറയുന്നില്ല .
പതിനായിരക്കണക്കിന് കോടി മൂല്യമുള്ള ഭൂ സ്വത്തുക്കൾ നഷ്ടപെടുത്തിയതിലൂടെ മാനേജര് വടക്കുമ്പാട് നാരായണൻ നമ്പൂതിരി അഴിമതി നടത്തിയിരിക്കാൻ സാധ്യതയുണ്ട് .അതൊക്കെ സർക്കാർ ഏജൻസികൾ അനേഷണം നടത്തി സത്യം പുറത്തുവരെണ്ടതാണ് .യാഥാസ്ഥിക ജാതി സമവാക്യങ്ങൾ കൊണ്ട് മാത്രം മാനേജർ സ്ഥാനത്ത് യാതൊരു മാനേജ്‌മെന്റ് വൈദദ്ധ്യവും പുലർത്താത്തവരെ നിയമിക്കുന്നതിന് പകരം വിദ്യാഭ്യാസവും മാനേജ്‌മെന്റ് സംവിധാനങ്ങളെ സംബന്ധിച്ച് അറിവുള്ളവരെ നിയമിക്കുകയാണ് വേണ്ടത് .ഇന്നിരിക്കുന്ന തെക്കേ ശങ്കര മഠം മാനേജർ കഴിവ് കെട്ടയാളെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചതാണ് .ഇത്തരക്കാരെ മഠം ഭരണ തലങ്ങളിൽ നിന്ന് അകറ്റി നിർത്തുകയാണ് വേണ്ടത് .ഇയ്യാൾക്കെതിരെ നിയമ നടപ[ടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം .പൊതുവായി സനാതന ഹിന്ദു വിഭാഗത്തിൻറെ സാമ്പത്തിക ആത്മീയ പുരോഗതിക്ക് ഉതകേണ്ടതാണ് ഇയ്യാൾ മുടിപ്പിച്ചത് .ഇത്തരക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കുകയാണ് വേണ്ടതെന്ന് ശങ്കര ഭക്തർ പറയുന്നു .Narayan Namboothiri of the appealed to the communist government for crores.
കട്ട് മുടിക്കുകയും കൈയേറ്റം നടത്തി നശിപ്പിക്കുകയും ചെയ്യുമെങ്കിലും കമ്യുണിസ്റ് സർക്കാർ പണത്തിന് ‘തീണ്ടൽ ‘ഇല്ലെന്നാണ് അയ്യാളുടെ പ്രവർത്തിയിലൂടെ മനസിലാക്കുന്നത് .ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഇടപെട്ടാൽ ഹിന്ദുധർമ്മ സ്ഥാപനത്തിൽ കൈകടത്തുന്നതായി അലമുറയിടുന്നവർ തന്നെ കമ്യുണിസ്റ് സർക്കാരിനോട് കോടികണക്കിന് രൂപയാണ് യാചിച്ചിട്ടുള്ളത് .വര്ഷങ്ങളായി വരവ് ചിലവ് കണക്കുകളുടെ ഓഡിറ്റ് നടത്തതേയിരിക്കുന്ന ഒരു സ്ഥാപനമാണ് സർക്കാരിനോട് കോടികൾ ചോദിച്ചതെന്ന് ഓർക്കേണ്ടതായുണ്ട് . സ്ഥാപര ജംഗമങ്ങളുടെ രജിസ്റ്ററുകൾ തയ്യാറാക്കാത്തതിനാൽ കാണാതായതെന്തെന്ന് ദേവസ്വം ബോർഡിനും അറിയില്ല ശങ്കര മഠങ്ങളുടെ കൈവശം നൂറുകണക്കിന് ക്ഷേത്രങ്ങളാണ് നിലവിലുള്ളത് .എങ്കിലും അതെല്ലാം അന്യാധീന പെടുത്തിയിട്ടുണ്ട് . ഒട്ടുമിക്ക ക്ഷേത്രതങ്ങളിലും ബ്രാഹ്മണർ അടിമപ്പണിയാണ് ചെയ്തുവരുന്നത് .പല ക്ഷേത്രങ്ങളോട് ചേർന്നുള്ള ശങ്കര മഠങ്ങളും പുനരുദ്ധാരണം നടത്താതെ ജീര്ണതയിൽ ആയിട്ടുണ്ട് ഒട്ടുമിക്കതും നശിച്ചിട്ടുണ്ട് .ജാതിയും ധനമോഹവും കൊണ്ട് പ്രാന്തായവരാണ് ശങ്കര മഠങ്ങളുടെ ശാപമായി മാറുന്നത് .
0 Comments