നോർക്ക രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കവിഞ്ഞു

by | May 1, 2020 | Latest | 0 comments

തിരുവനന്തപുരം :കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്.
മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15,279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ.
മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 28017
കൊല്ലം 27492
പത്തനംതിട്ട 15298
കോട്ടയം 14726
ആലപ്പുഴ 18908
എറണാകുളം 22086
ഇടുക്കി 4220
തൃശ്ശൂർ 47963
പാലക്കാട് 25158
മലപ്പുറം 63839
കോഴിക്കോട് 47076
വയനാട് 5334
കണ്ണൂർ 42754
കാസർഗോഡ് 18624

ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 6475
കൊല്ലം 6726
പത്തനംതിട്ട 6917
കോട്ടയം 8567
ആലപ്പുഴ 7433
എറണാകുളം 9451
ഇടുക്കി 4287
തൃശ്ശൂർ 11327
പാലക്കാട് 11682
മലപ്പുറം 14407
കോഴിക്കോട് 10880
വയനാട് 4201
കണ്ണൂർ 15179
കാസർഗോഡ് 4617

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!