ഹൈദരാബാദ്: എൻ.എസ്.എസ്സ് ഹൈദരാബാദ് 147 -മത് മന്നം ജയന്തി ആഘോഷിച്ചു(NSS Hyderabad celebrated 147th Mannam Jayanti.)വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ മുഖ്യാതിഥി ആയിരുന്നു.ഹൈദരാബാദ് എൻ.എസ്.എസ്സ് പ്രസിഡന്റ് വി.അപ്പുകുട്ടൻ നായർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ജി. സുരേഷ് കുമാർ ആശംസാപ്രസംഗം നടത്തി. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ നായർ സമുദായത്തിന്റെ പ്രസക്തിസംബന്ധിച്ച് പി.ജി.എം നായർ സംസാരിച്ചു .മന്നം നവോത്ഥാന നായകനായിരുന്നെന്ന് ഫാദർ ജോൺ ജോർജ്ജ് പറഞ്ഞു .സീനിയർ അഡ്വൈസർ സി.ജി.ചന്ദ്രമോഹൻ നന്ദി പ്രകടനം നടത്തി. പി.കൃഷ്ണകുമാർ അവതാരകനായിരുന്ന കലാപരിപാടികളിൽ തപസ്യ കലാക്ഷേത്രയിലെയും നൂപുര നൃത്ത വിദ്യാലയത്തിലെയും കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മേധാ മേനോന്റെ മോഹിനിയാട്ടവും അൻസിക മേനോന്റെ കുച്ചിപ്പുഡിയും സരിത കൃഷ്ണകുമാറിന്റെ ഗാനങ്ങളും ശ്രദ്ധേയമായി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments