ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; ബ്ലൂഫ്‌ളാഗ് ടാഗ് സ്വന്തമാക്കി കാപ്പാട്

by | Feb 7, 2024 | Informations | 0 comments

ലോകത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്‌ളാഗ് ടാഗ് സ്വന്തമാക്കി കാപ്പാട് ബീച്ച്. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജുക്കേഷൻ നൽകുന്ന ഇക്കോ ലേബൽ ബ്ലൂഫ്‌ളാഗ് സർട്ടിഫിക്കറ്റാണ് കാപ്പാടിന് ലഭിച്ചത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവർഷം മുമ്പും ബീച്ചിന് ബ്‌ളൂഫ്‌ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സമീപനം,സൗരോർജ്ജത്തിന്റെ വിനിയോഗം,കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികൾ,പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ കണക്കിലെടുത്താണ് കാപ്പാടിന് ഇത്തവണയും ബ്ലൂഫ്‌ളാഗ് ലഭിച്ചത്.

തീരശുചിത്വം, സുരക്ഷ, സേവനങ്ങൾ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റിനായി ബീച്ചുകൾ പരിശോധിക്കുന്നത് എഫ്.ഇ.ഇയും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറും തെരഞ്ഞെടുത്ത മികച്ച പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ജൂറിയാണ്.ഇന്ത്യയിൽ ആകെ 8 ബീച്ചുകൾക്കാണ് ബ്ലൂഫ്‌ളാഗ് പദവി ലഭിച്ചത്. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാൻ മുപ്പതോളം വനിതകളാണ് ശുചീകരണത്തിൽ ഏർപ്പെടുന്നത്. ബ്ലൂഫ്ലാ​ഗ് ടാ​ഗ് സ്വന്തമാക്കിയതോടെ കാപ്പാടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടാകും.(One of the cleanest beaches in the world; Cappadocia has acquired the Blue Flag tag@PATHRADIPAR)

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!