മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

by | Jun 4, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ദേവികയുടെ മരണം ദുഖകരം[/ap_tagline_box]

[ap_tagline_box tag_box_style=”ap-top-border-box”]അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി[/ap_tagline_box]

തിരുവനന്തപുരം : മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുകളിൽ 41 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇതിൽ 2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

ഓൺലൈൻ പഠന സംവിധാനത്തിൽ ഒപ്പം ചേർത്തു നിർത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തി വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനം, അധ്യാപകർ, പി. ടി. എ, കുടുംബശ്രീ എന്നിവർ മുഖേന ഇത്തരം സൗകര്യം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇക്കാര്യത്തിൽ ഭരണപ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാ എം. എൽ. എമാരും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്.

അയൽപക്ക ക്‌ളാസുകൾ, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, ഊര് വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സാമൂഹ്യ പഠനമുറി, വായനശാലകൾ എന്നിവിടങ്ങളിലൂടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കാനാണ് ശ്രമം. സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി ആരംഭിച്ചു. കെ. എസ്. എഫ്. ഇയും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്.

സംസ്ഥാന ബിവറേജസ് കോർപറേഷൻ പൊതുനൻമ ഫണ്ട് വിനിയോഗിച്ച് 500 ടിവി വാങ്ങിനൽകും. നിരവധി വിദ്യാർത്ഥി, യുവജന സംഘടനകളും സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് അവസരം ഒരുക്കുന്നതു വരെ അടുത്ത രണ്ടാഴ്ച വിക്‌ടേഴ്‌സ് ചാനലിലൂടെ ട്രയൽ സംപ്രേഷണം നടത്തും. കൂടാതെ ക്‌ളാസുകളുടെ പുനസംപ്രേഷണവും ഉണ്ടാവും. ക്‌ളാസുകൾ യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വീണ്ടും കാണുന്നതിനും അവസരമുണ്ട്.

കുട്ടികളെ പഠനാന്തരീക്ഷത്തിൽ കൊണ്ടുവരികയാണ് പ്രധാനം. ഇത്തരം പരിപാടികൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇതിനെ പൂർണമായി ഉൾക്കൊള്ളാതെ വിമർശനം ഉയരുന്നു. മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്്‌ളാസ് വിദ്യാർത്ഥിനി ദേവികയുടെ മരണം ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ ഈ സ്‌കൂളിലെ 25 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരുമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും സ്‌കൂൾ പി. ടി. എയും ഇതിനാവശ്യമായ സൗകര്യം ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഇടുക്കിയിലെ കണ്ണംപടി, ഇടമലക്കുടി ആദിവാസി ഊരുകളിലും സമാനമായ മറ്റു പഠന കേന്ദ്രങ്ങളിലും ഓഫ്‌ലൈൻ പഠനത്തിനുള്ള സൗകര്യം സമഗ്രശിക്ഷ ഒരുക്കും. വിക്‌ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്‌ളാസുകളെടുത്ത അധ്യാപികമാരെ അവഹേളിച്ചവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കടുത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!