ഉളിയാഴ്ത്തുറ വില്ലേജിൽ കരം അടയ്ക്കാൻ കാലതാമസം ;ജനം വലയുന്നു .

by | Jul 3, 2020 | Latest | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ഉളിയാഴ്ത്തുറ വില്ലേജിൽ കരം അടയ്ക്കാൻ കാലതാമസം ; ജനം വലയുന്നു .[/ap_tagline_box]

ശ്രീകാര്യം : ഉളിയാഴ്ത്തുറ  വില്ലേജിൽ കരം  അടയ്ക്കുന്നതിനുള്ള  കാലതാമസം  വസ്തു  ഉടമകൾക്ക് വൻതോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു . പല വില്ലേജുകളിലും ഓൺലൈനായാണ് കരമടയ്ക്കുന്നത് .കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ  ഉണ്ടാകുന്നതിന് വളരെ  മുൻപ്  തന്നേ  ഓൺലൈൻ ജോലികൾ പൂർത്തിയാക്കിയിരുന്നു …യാത്ര ഉൾപ്പടെയുള്ള വിലക്കുകൾ തുടരുന്നുണ്ടെങ്കിലും കല്യാണം ,വസ്തു കൈമാറ്റം ,വീതം വയ്ക്കൽ ,വായ്‌പ്പ തുടങ്ങിയവയൊക്കെ യഥേഷ്ട്ടം നടക്കുന്നുണ്ട് .കൂടാതെ ലൈഫ് പദ്ധതിയുൾപ്പടെ പാവപെട്ടവർക്കുള്ള വസ്തുവാങ്ങി വീട് വയ്ക്കുന്നതുൾപ്പടെയുള്ള ഭവന പദ്ധതികളും തുടരുകയാണ് . കാർഷിക സംബന്ധമായ  പദ്ധതികളും സമയപരിധി  കഴിയുകയാണ് . കിസ്സാൻ  കാർഡിൽ  ഇപ്പോഴും അപേക്ഷിക്കുന്നവരും   കുറവല്ല .

ഉളിയാഴ്ത്തുറ വില്ലേജ് ജീവനക്കാർ കോവിഡ് പ്രശ്നങ്ങൾ മുതലാക്കി ,മനഃപൂർവ്വം കരമടയ്ക്കുന്നത്  വൈകിപ്പിക്കുന്നതായാണ് ജനത്തിന്റെ പരാതി .എന്നാൽ ഓൺലൈൻ ജോലികൾ എൺപത് ശതമാനവും പൂർത്തിയായതായി വില്ലേജ് ഓഫിസർ പറഞ്ഞു .ബാക്കിയുള്ളവയുടെ അപ്‌ലോഡ് ജോലികൾ പുരോഗമിക്കുന്നുണ്ട് .വില്ലേജിൽ കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോകുന്നവരോട് ജീവനക്കാർ ദേഷ്യത്തിൽ ഇടപെടുന്നതായും പറയുന്നുണ്ട് .ഒരു തണ്ടപ്പേർ അപ്‌ലോഡ് ചെയ്യുന്നതിന് നാലുമണിക്കൂർ  വേണമെന്നത്രെ പറഞ്ഞത് .പരിചയങ്ങളുടെ പേരിൽ ചിലർക്ക് മുൻഗണന നൽകുന്നതായും ആരോപണങ്ങളുണ്ട് .രണ്ടാഴ്ച വരേയാണ് കാലതാമസം വരുന്നത്  .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!