സോഷ്യൽ സർവ്വേ ഉത്തരവ് ജലരേഖയായി,ഹൈക്കോടതി ഉത്തരവ് കേരളാ സർക്കാർ കാറ്റിൽ പറത്തി.

by | Jun 16, 2021 | Uncategorized | 0 comments

തിരുവനന്തപുരം : സോഷ്യൽ സർവ്വേ ഉത്തരവ് ജലരേഖയായി . കേരളത്തിൽ സമഗ്രമായ സാമൂഹ്യമായ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് കേരളാ സർക്കാർ കാറ്റിൽ പറത്തി .കോടതി നിർദേശിച്ച ആറ് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് ഹർജ്ജിക്കാർ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് .നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്ന മാനവ ഐക്യവേദി സംഘടനയും സനാതന സമുദായ പ്രവർത്തകനായ രാജേഷ് ആർ നായരുമാണ് ഹർജ്ജിക്കാർ .1932 ൽ ആണ് ആദ്യമായും അവസാനമായും തിരുവിതാംകൂറിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തിയിട്ടുള്ളത് .അതിന്റെ അടിസ്ഥാനത്തിൽ നമ്പൂതിരിയുൾപ്പടെയുള്ള ബ്രാഹ്മണ വിഭാഗത്തിനും നായന്മാർക്കും സകല സമുദായങ്ങൾക്കും സർക്കാർ ഉദ്യോഗത്തിൽ ആനുപാതിക സംവരണം അനുവദിച്ചു .രാജഭരണ കാലത്ത് അനുവദിച്ചുവന്ന അധികാര പങ്കാളിത്തം ആദ്യ ജനാധിപത്യ സർക്കാർ ഭരണഘടനാ വിരുദ്ധമായി നിഷേധിയ്ക്കുകയാണുണ്ടായത് .മുഖ്യമന്ത്രിയായ ഇ എം എസ്സിനുണ്ടായ വ്യക്തിപരമായ വിരോധമായിരുന്നു സംവരണം നിഷേധിയ്ക്കുവാൻ ഏക കാരണമെന്ന് മാനവ ഐക്യവേദി ജനറൽ സെക്രട്ടറി ഡി കൃഷ്ണയ്യർ ആരോപിച്ചു .നിവർത്തന കാലഘട്ടത്തിൽ സംയുക്ത സമുദായത്തിന് അനുകൂലമായി പത്ര മാധ്യമങ്ങളിൽ നിരന്തരമായി ലേഖനങ്ങൾ എഴുതിവന്നിട്ടുള്ള ഇ എം എസ്സ് അധികാരത്തിൽ എത്തിയതോടുകൂടി സ്വാസമുദായത്തെ ഉൾപ്പടെ വഞ്ചിക്കുകയാണുണ്ടായത് .മലബാറിലെ ബ്രിട്ടീഷ് ഡിവൈഡഡ് റൂൾ സ്വാധീനത്തിൽ ഉൾപ്പെട്ടവർ തിരുവിതാംകൂർ സംവരണത്തെ അട്ടിമറിയ്ക്കുകയും ഭിന്നിപ്പിച്ച് ഭരിക്കൽ നയം പ്രാവർത്തികമാക്കുകയും ചെയ്തു കൃഷ്ണയ്യർ തുടർന്ന് പറഞ്ഞു . കേരളാ പിന്നോക്ക വിഭാഗ കമ്മീഷൻ രജിസ്റ്റാർക്ക് നൽകിയ അപേക്ഷയോടൊപ്പം ഏകദേശം അയ്യായിരത്തില്പരം വരുന്ന രേഖകളും പഠന റിപ്പോർട്ടുകളുമാണ് ഹർജ്ജിക്കാർ നൽകിയിട്ടുള്ളത് .കമ്മീഷനും അനുകൂല തീരുമാനമാണെടുത്തത് .എന്നാൽ സർവ്വേ റിപ്പോർട്ട് ഇല്ലാത്ത കാരണത്താൽ കമ്മീഷന് പിന്നോക്ക വിഭാഗ പട്ടിക പുതുക്കി നിശ്ചയിക്കുവാൻ കഴിയാതെയിരിക്കുകയാണ് .മാറിമാറി വരുന്ന സർക്കാരുകൾ ജാതി പ്രീണന നയം തുടരുന്നതുമൂലം കഴിഞ്ഞ മൂന്ന് തലമുറകളായി അധികാരത്തിൽ പങ്കാളിത്തം നഷ്ടപെട്ടിരിക്കുന്ന സനാതന വിഭാഗം സാമൂഹ്യമായി ഏറ്റവും പിന്നിലായിരിക്കുകയാണ് .1934 മുതൽ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉദ്യോഗത്തിലും നിയമസഭയിലും സംവരണം അനുവദിച്ചു നൽകിവരുന്ന ഈഴവ മുസ്ളീം കൃസ്ത്യാനികൾ ഇന്ന് ഏറ്റവും മുന്നോക്ക സമുദായങ്ങളുമായിരിക്കുന്നു . ഈ സമുദായങ്ങൾ പട്ടികയിൽ നിന്നും  പുറത്തക്കപ്പെടുമെന്ന ഭയമാണ് , ഇവർക്ക് മൃഗീയ ഭൂരിപക്ഷമുള്ള സർക്കാർ മേൽ നടപടികൾ സ്വീകരിക്കാതെയിരിക്കുന്നത് . സാമൂഹ്യമായ തുല്യനീതി സകല പൗരന്മാർക്കും നൽകുമെന്ന സത്യാപ്രതിജ്ഞ ലംഘനമാണ് ജാതിവെറിപൂണ്ടവർ ചെയ്തുവരുന്നതെന്ന് മാനവഐക്യവേദി ആരോപിച്ചു .അഡ്വ സുനിൽകുമാർ മുഖേനയാണ് അലക്ഷ്യ ഹർജ്ജി നൽകുന്നത്. തുടർച്ചയായി ഭരണഘടനാലംഘനമാണ് സർക്കാർ ചെയ്തുവരുന്നത് .

WP (C) No. 35220 of 2017 (B)

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!