തിരുവനന്തപുരം :ലോക് ഡൗണിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഏപ്രില്‍ 20 മുതല്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന് പുറമെയാണിത്. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പി.എം.ജി.കെ.എ.വൈ) പ്രകാരം എ.എ.വൈ(മഞ്ഞ കാര്‍ഡ്), പി.എച്ച്.എച്ച്(പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതമാണ് ലഭിക്കുക.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷനു പുറമെയാണിത്. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതം ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങണം.നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി റേഷന്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഉദാ. 4 അംഗങ്ങൾ ഉള്ള ഒരു കാർഡിന് (പിങ്ക്, മഞ്ഞനിറം) 20 കി.അരി കിട്ടുമെന്ന് സാരം.
പൊതു വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക്(നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പദ്ധതിപ്രകാരമുള്ള സൗജന്യ റേഷന്‍ ലഭിക്കില്ല.
0 Comments