പെയ്ഡ് ക്വാറന്റയിൻ: ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം

by | May 17, 2020 | Uncategorized | 0 comments

തിരുവനന്തപുരം : ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത് ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റിൽ ലഭ്യമാണ്.
ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ:

തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്‌ക്കറ്റ് ഹോട്ടൽ, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടൽ, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടൽ, തമ്പാനൂർ (60), ഹിൽറ്റൺ ഗാർഡൻ ഇൻ, പുന്നൻ റോഡ് (70), ഹോട്ടൽ സൗത്ത് പാർക്ക്, പാളയം, (50), ദ ക്യാപ്പിറ്റൽ, പുളിമൂട് (36), ഹോട്ടൽ പങ്കജ്, സ്റ്റാച്യു (40), ഹോട്ടൽ അപ്പോളോ ഡിമോറ, തമ്പാനൂർ (50), റിഡ്ജസ് ഹോട്ടൽ, പട്ടം (30), കീസ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ (80). ആകെ – 515.

കൊല്ലം: കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, ആശ്രാമം (17), ദ റാവിസ്, മതിലിൽ (93), ദ ക്വയലോൺ ബീച്ച് ഹോട്ടൽ, താമരക്കുളം (90), ഷാ ഇന്റർനാഷണൽ, ചിന്നക്കട (34), കൈലാസ് റസിഡൻസി, എസ്.എൻ. വിമൻസ് കോളേജിന് എതിർവശം, കൊല്ലം (18), ഇല്ലം റസിഡൻസി, താമരക്കുളം റോഡ്, കൊല്ലം (11), വലിയവിള ഗോൾഡൻ ലേക്ക്, വടക്കേവിള (5), സോഡിയാക് ഹോട്ടൽ, ഹോസ്പിറ്റൽ റോഡ്, കൊല്ലം (10), ഹോട്ടൽ സുദർശന, ഹോസ്പിറ്റൽ ജംഗ്ഷൻ, കൊല്ലം (21), ഗ്ലോബൽ ബാക്ക് വാട്ടേഴ്‌സ്, കാവനാട് (5). ആകെ – 304.

പത്തനംതിട്ട: പാർത്ഥസാരഥി റസിഡൻസി, പത്തനംതിട്ട (19), മേനക റസിഡൻസി, തിരുവല്ല (20), ലാൽസ് റസിഡൻസി, അടൂർ (16), ഹോട്ടൽ ന്യൂ ഇന്ദ്രപ്രസ്ഥ, അടൂർ (16), ശാന്തി റസിഡൻസി, സെൻട്രൽ ജംഗ്ഷൻ (18), ഹിൽസ് പാർക്ക്, കുമ്പഴ (15), ഹോട്ടൽ രാജ് റോയൽ റസിഡൻസി, കോന്നി (30), ശ്രീവത്സം റസിഡൻസി, പന്തളം (10), ഹോട്ടൽ യമുന, അടൂർ (18). ആകെ – 162.

ആലപ്പുഴ: കെ.റ്റി.ഡി.സി കുമരകം ഗേറ്റ്വേ, തണ്ണീർമുക്കം (34), എ.ആർ പ്ലാസ, കായംകുളം (8), ഉദയ് ബാക്ക് വാട്ടർ റിസോർട്ട്, പുന്നമട (42), ഡൈമണ്ട് റസിഡൻസി, വലിയകുളം (26), എ.ജെ പാർക്ക്, അമ്പലപ്പുഴ (37), ഹോട്ടൽ റോയൽ പാർക്ക്, വൈ.എം.സി.എ റോഡ് (27), വസുന്ധര സരോവർ പ്രീമിയർ, വയലാർ (40), കൃഷ്‌ണേന്ദു ആയുർവേദ റിസോർട്ട്, ചിങ്ങോലി (23), മുഗൾ ബീച്ച് റിസോർട്ട്‌സ്, ആലപ്പുഴ (20), ഹവേലി ബാക്ക് വാട്ടർ/ ഓക്‌സിജൻ, ഫിനിഷിംഗ് പോയിൻറ്, ആലപ്പുഴ (81). ആകെ – 338.

കോട്ടയം: കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, എ.സി റോഡ് (7), ഹോട്ടൽ അയ്ഡ, അയ്ഡ ജംഗ്ഷൻ (20), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, കുമാരനെല്ലൂർ (31), ക്രിസോബെറിൽ, കഞ്ഞിക്കുഴി (42), താജ് കുമരകം, കുമരകം (13), റോയൽ റിവേറ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്, ചീപ്പുങ്കൽ (10), തറവാട് ഹെറിറ്റേജ് ഹോം, കുമരകം (10), മാനർ ബാക്ക് വാട്ടർ റിസോർട്ട്, കുമരകം (28), ഇല്ലിക്കളം ലേക്ക് റിസോർട്ട്, കുമരകം (18). ആകെ – 179.

ഇടുക്കി: കെ.റ്റി.ഡി.സി ടീ കൗണ്ടി, മൂന്നാർ (62), കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, പീരുമേട് (8), ട്രീ ടോപ്പ്, കുമിളി (20), എൽ പാരഡൈസോ, കുമിളി (15), അമ്പാടി, കുമിളി (43), സ്റ്റെർലിങ് റിസോർട്ട്, കുമിളി (20), എമറാൾഡ് ഇൻ, ന്യൂ മൂന്നാർ (19), സിൽവർ ടിപ്‌സ്, മൂന്നാർ (19), ഹൈറേഞ്ച് ഇൻ, മൂന്നാർ (20), എമറാൾഡ് ഇൻ, ആനച്ചാൽ മൂന്നാർ (19), സി7 ഹോട്ടൽസ്, നല്ലതണ്ണി (31), എലിക്‌സിർ ഹിൽസ്, മൂന്നാർ (49), ലൂമിനോ ഡ്വല്ലിങ്, മൂന്നാർ (26). ആകെ – 351.

എറണാകുളം: കെ.റ്റി.ഡി.സി ബോൾഗാട്ടി പാലസ് ഹോട്ടൽ, എറണാകുളം (34), ലോട്ടസ് 8 അപ്പാർട്ട് ഹോട്ടൽ, കൊച്ചിൻ എയർപ്പോർട്ടിന് എതിർവശം (44), എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ ആൻഡ് സ്യൂട്ട്‌സ്, നെടുമ്പാശ്ശേരി (42), കീസ് ഹോട്ടൽ, കൊച്ചി (150), ഐബിസ് കൊച്ചി സിറ്റി സെന്റർ, കൊച്ചി (20), ട്രൈസ്റ്റാർ റസിഡൻസി, മരട് (35), ട്രൈസ്റ്റാർ പ്രസിഡൻസി, പനമ്പള്ളി നഗർ (46), ട്രൈസ്റ്റാർ റീജൻസി, കടവന്ത്ര (34), അൽ സാബ ടൂറിസ്റ്റ് ഹോം, ചേരാനല്ലൂർ (12), ബല്ലാർഡ് ബംഗ്ലാ ആൻഡ് കാസ ലിൻഡ, ഫോർട്ട് കൊച്ചി (19), ഹോട്ടൽ മൊയ്ദൂസ്, പാലാരിവട്ടം (21), ഹല റസിഡൻസി, പരമര റോഡ് (29), ദ ഡ്രീം ഹോട്ടൽ, ഇടപ്പള്ളി ടോൾ (32), റെയിൻട്രീ ലോഡ്ജ്, ഫോർട്ട് കൊച്ചി (5), കോസ്റ്റൽ റസിഡൻസി, ഐഎഫ്ബി റോഡ് (8), ദ ചാണ്ടീസ് ഹോട്ടൽ, ഇടപ്പള്ളി (28), ബ്രോഡ് ആൻഡ് ബീൻ ഹോട്ടൽ (നൈൽ പ്ലാസ), വൈറ്റില (45) എയിൽസ് റസിഡൻസി, പത്മ ജംഗ്ഷൻ (86), ചാലിൽ റസിഡൻസി, മാമല (25), അറക്കൽ ടൂറിസ്റ്റ് ഹോം, തൃപ്പൂണിത്തുറ (22), അസ്‌കോട്ട് ഹോട്ടൽ, നോർത്ത് റെയിൽവേ സ്റ്റേഷൻ (20), ഹോട്ടൽ എക്‌സലൻസി, നെടുമ്പാശ്ശേരി (40), ഹോട്ടൽ പ്രസിഡൻസി, എറണാകുളം നോർത്ത് (60), ദ ഡ്യൂൺസ് കോണ്ടിനന്റൽ, ലിസ്സി ജംഗ്ഷൻ (55), ദ ഡ്യൂൺസ് ഹോട്ടൽസ്, ദൂരൈസ്വാമി അയ്യർ റോഡ് (60). ആകെ – 972

തൃശൂർ: കെ.റ്റി.ഡി.സി നന്ദനം, ഗുരുവായൂർ (45), കെ.റ്റി.ഡി.സി ടമറിൻഡ് ഈസ്റ്റ് നട, ഗുരുവായൂർ (5), കെ.റ്റി.ഡി.സി ടമറിൻഡ് ഈസി ഹോട്ടൽ, സ്റ്റേഡിയം റോഡ് (10), ഗരുഡ എക്‌സ്പ്രസ്, കറുപ്പം റോഡ് (40), വിഷ്ണു ഗാർഡൻ റിസോർട്ട് ചിറ്റലപ്പള്ളി, മുണ്ടൂർ (15), കൃഷ്ണ ഇൻ, ഗുരുവായൂർ ഈസ്റ്റ് നട (50), ദാസ് കോണ്ടിനന്റൽ, റ്റി.ബി റോഡ് (30), പാം വ്യൂ റസിഡൻസി, അതിരപ്പള്ളി (13), ജോയ്‌സ് ഹോട്ടൽ ആൻഡ് റിസോർട്ട്‌സ്, റ്റി.ബി. റോഡ് (60), ആകെ – 268.

പാലക്കാട്: കെ.റ്റി.ഡി.സി ടമറിൻഡ്, മണ്ണാർക്കാട് (10), ഹോട്ടൽ ട്രിപ്പൻഡ, മലമ്പുഴ (41), ഹിൽ വ്യൂ ടവർ, മണ്ണാർക്കാട് (18), ഹോട്ടൽ ഗേറ്റ് വേ, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (33), ചിലമ്പുകാടൻ ടൂറിസ്റ്റ് ഹോം, കോടതിപ്പടി മണ്ണാർക്കാട് (18), ഹോട്ടൽ റിറ്റ്‌സി മലബാർ, ടിപ്പു സുൽത്താൻ റോഡ് മണ്ണാർക്കാട് (4), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, ഫോർട്ട് മൈതാനത്തിന് സമീപം (51), ഫൈദ ടവർ, മണ്ണാർക്കാട് (15), റിവർ പ്ലാസ, പട്ടാമ്പി (15), എറ്റിഎസ് റസിഡൻസി, ഡി.പി.ഒ ക്ക് സമീപം (19), എറ്റിഎസ് റസിഡൻസി, പ്രസന്നലക്ഷ്മി ആഡിറ്റോറിയത്തിന് സമീപം (22), സായൂജ്യം റസിഡൻസി, റോബൻസൺ റോഡ് (32), അന്നലക്ഷ്മി ഗ്രാൻഡ്, സ്റ്റേഡിയം ബൈപ്പാസ് (21), ഗ്രീൻ പാർക്ക്, മിഷൻ സ്‌കൂളിന് സമീപം (20), ഹോട്ടൽ രാജധാനി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം (14), ഹോട്ടൽ കൈരളി, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (10), ഹോട്ടൽ ശ്രീവത്സം, ഒലവക്കോട് (24), ഹോട്ടൽ ചിത്രാപുരി, ഇടത്തറ (10), ഹോട്ടൽ ചാണക്യ, ചന്ദ്രനഗർ (8). ആകെ – 385.

മലപ്പുറം: കെ.റ്റി.ഡി.സി ടമറിൻഡ്, നിലമ്പൂർ (14), കെ.റ്റി.ഡി.സി ടമറിൻഡ്, കൊണ്ടോട്ടി (10), ഹോട്ടൽ ലേ മലബാർ, പെരിന്തൽമണ്ണ (10), ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, പെരിന്തൽമണ്ണ (8), ചങ്ങമ്പള്ളി ആയുർവേദ നഴ്‌സിംഗ് ഹോം, വളാഞ്ചേരി, (13), ഡോ. പി. അലിക്കുട്ടി കോട്ടക്കൽ ആയുർവേദ മോഡേൺ ഹോസ്പിറ്റൽ, കോട്ടക്കൽ (15), ആര്യവൈദ്യശാല, കോട്ടക്കൽ (36), ഹൈഡ് പാർക്ക്, മഞ്ചേരി (13), റിഡ്ജസ് ഇൻ, കോട്ടക്കൽ (15), ലേ കാസ്റ്റിലോ ടൂറിസ്റ്റ് ഹോം, കരിപ്പൂർ (9), ചെങ്ങറ ഹെറിറ്റേജ്, പെരിന്തൽമണ്ണ (2), റോസ് ഇന്റർനാഷണൽ ഹോട്ടൽ, നിലമ്പൂർ (10). ആകെ – 155.

കോഴിക്കോട്: ഹോട്ടൽ നളന്ദ, എ.ജി റോഡ് (21), ഇന്റർനാഷണൽ ലോഡ്ജ്, റെയിൽവേ സ്റ്റേഷന് സമീപം (19), അപക്‌സ് ഇൻ, റെഡ് ക്രോസ് റോഡ് (30), സ്പാൻ, പുതിയറ (20), ഹൈസൻ, ബാങ്ക് റോഡ് (37), ദ ഗേറ്റ് വേ, പി.ടി ഉഷ റോഡ് (70), ഹോട്ടൽ കാസിനോ, കോർട്ട് റോഡ് (24), ഹോട്ടൽ വുഡീസ്, കല്ലായി റോഡ് (30), ആരാധന ടൂറിസ്റ്റ് ഹോം, കല്ലായി റോഡ് (15), അറ്റ്‌ലസ് ഇൻ, കല്ലായി റോഡ് (30). ആകെ – 296.

വയനാട്: കെ.റ്റി.ഡി.സി പെപ്പർ ഗ്രൂവ്, സുൽത്താൻബത്തേരി (11), വിസ്താര റിസോർട്ട്, അമ്പലവയൽ (15), സീഗട്ട് ബാണാസുര റിസോർട്ട്‌സ്, കൽപ്പറ്റ (6), ഗ്രീൻ ഗേറ്റ്‌സ് ഹോട്ടൽ, കൽപ്പറ്റ (34), അബാദ് ബ്രൂക്ക്‌സൈഡ്, ലക്കിടി (30), കോണ്ടൂർ ഐലൻഡ് റിസോർട്ട് ആൻഡ് സ്പാ, കുട്ടിയംവയൽ (22), എടക്കൽ ഹെർമിറ്റേജ് റിസോർട്ട്‌സ്, അമ്പലവയൽ (15), വയനാട് സിൽവർ വുഡ്‌സ്, വൈത്തിരി (21), പെറ്റൽ റിസോർട്ട്‌സ്, വൈത്തിരി (16), വിൻഡ്ഫ്‌ളവർ റിസോർട്ട്‌സ് ആൻഡ് സ്പാ, വൈത്തിരി (25). ആകെ – 195.

കണ്ണൂർ: കെ.റ്റി.ഡി.സി ടമറിൻഡ്, പറശ്ശനിക്കടവ് (10), ഗ്രീൻ പാർക്ക് റസിഡൻസി, തവക്കര റോഡ് (30), ജുജു ഇന്റർനാഷണൽ, പയ്യന്നൂർ (20), ഗ്രീൻ പാർക്ക് ഹോട്ടൽ, പയ്യന്നൂർ (22), ബ്ലൂ നൈൽ റസിഡൻസി, ഫോർട്ട് റോഡ് (60), സീഷെൽ ഹാരിസ് ബീച്ച് ഹോം, ആദികടലായി (10), മാൻഷോർ ബേ ഗസ്റ്റ് ഹൗസ്, തോട്ടട (11), കോസ്റ്റ മലബാറി, ആദികടലായി ക്ഷേത്രത്തിന് സമീപം (5), വേവ്‌സ് ബീച്ച് റിസോർട്ട്, തോട്ടട (4), ദ മലബാർ ബീച്ച് റിസോർട്ട്, ബീച്ച് റോഡ് (8), കെ.കെ ലെഗസി, ബീച്ച് റോഡ് (4), സൺഫൺ ബീച്ച് ഹൗസ്, പയ്യാമ്പലം (6), റെയിൻബോ സ്യൂട്ട്‌സ്, ബല്ലാർഡ് റോഡ് (25). ആകെ – 215.

കാസർകോഡ്: താജ് റിസോർട്ട്‌സ് ആൻഡ് സ്പാ, ബേക്കൽ (66), ദ ലളിത് റിസോർട്ട്‌സ് ആൻഡ് സ്പാ, ബേക്കൽ (37), ഹോട്ടൽ ഹൈവേ കാസിൽ, നുള്ളിപ്പടി (16), ഹോട്ടൽ രാജ് റസിഡൻസി, കാഞ്ഞങ്ങാട് (40), ഹോട്ടൽ തട്ടിൽ ഹെറിറ്റേജ്, കാഞ്ഞങ്ങാട് (20), നളന്ദ റിസോർട്ട്‌സ്, നീലേശ്വരം (20), നീലേശ്വർ ഹെർമിറ്റേജ്, കാഞ്ഞങ്ങാട് (18), മലബാർ ഓഷൻ റിസോർട്ട്, കാഞ്ഞങ്ങാട് (24), കണ്ണൻ ബീച്ച് റിസോർട്ട്, കാഞ്ഞങ്ങാട് (14), ഓയ്സ്റ്റർ ഓപ്പറ റിസോർട്ട്, ചെറുവത്തൂർ (13). ആകെ – 268.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!