പാലക്കാടിന്‍റെ നരവംശശാസ്ത്ര പണ്ഡിതന്‍

by | Apr 10, 2020 | History | 0 comments

നരവംശശാസ്ത്രത്തിനു സവിശേഷ സംഭാവനകൾ നൽകിയ കേരളീയപണ്ഡിതനായിരുന്നു‍ എൽ. കെ അനന്തകൃഷ്ണയ്യർ. പാലക്കാട്ട് ലക്ഷ്മീനാരായണപുരം ഗ്രാമത്തിൽ 1861-ൽ കൃഷ്ണയ്യരുടെയും സുബ്ബലക്ഷ്മി അമ്മാളുടെയും പുത്രനായി ഇദ്ദേഹം ജനിച്ചു. .ഇന്ത്യയിൽ നരവംശശാസ്ത്രഗവേഷണത്തിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചത് സർ ഹെർബർട് റിസ്ലിയുടെ ശ്രമഫലമായാണ്. അങ്ങനെ 1902-ൽ റിസ്ലി തന്നെ ഇന്ത്യൻ എത്നോഗ്രാഫിക് സർവെ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നരവംശശാസ്ത്ര ഗവേഷണങ്ങൾ ആരംഭിച്ചു. അതോടുകൂടി കൊച്ചിസംസ്ഥാനത്തെ നരവംശശാസ്ത്രവകുപ്പിന്റെ സൂപ്രണ്ടായി അനന്തകൃഷ്ണയ്യർ നിയമിതനായി. ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു (Cochin Tribes & Castes 1904-06).  അവ ഇന്ത്യൻ നരവംശ ശാസ്ത്രത്തിലെ ക്ലാസ്സിക്കുകളായി കരുതപ്പെടുന്നു. 1921-ൽ ഇദ്ദേഹം കൊൽക്കത്ത സർവകലാശാലയുടെ നരവംശ ശാസ്ത്രവകുപ്പിൽ അധ്യാപകനായും തുടർന്ന് പ്രസ്തുത വകുപ്പിന്റെ തലവനായും ബോർഡ് ഒഫ് സ്റ്റഡീസിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു. 1924-ൽ മൈസൂറിലെ നരവംശശാസ്ത്ര സർവെയുടെ ചുമതല വഹിക്കുവാനും ഇദ്ദേഹം നിയോഗിക്കപ്പെട്ടു. മൈസൂർ സംസ്ഥാനത്തെ ആദിവാസികളെയും വിഭിന്നജാതികളെയും പറ്റി ഇദ്ദേഹം പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള ഗ്രന്ഥം (The Mysore Tribes and Castes) ഇന്ത്യൻ നരവംശശാസ്ത്രത്തിനു ലഭിച്ച മറ്റൊരു മുതൽക്കൂട്ടാണ് (1924-34). 1924-ൽ പ്രസിദ്ധീകൃതമായ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച നരവംശപഠനം (Anthropology of the Syrian Christians) ഇദ്ദേഹത്തിന്റെ ഈടുറ്റ മറ്റൊരു കൃതിയാണ്. അനന്തകൃഷ്ണയ്യരുടെ പ്രശസ്തി പാശ്ചാത്യദേശങ്ങളിൽ എത്തിച്ചേർന്നു. യൂറോപ്പിലെ അനേകം സർവകലാശാലകൾ ഇദ്ദേഹത്തെ പ്രഭാഷണം നടത്തുന്നതിനു ക്ഷണിച്ചു. ഫ്ലോറൻസ് സർവകലാശാല ഇദ്ദേഹത്തിന് യൂണിവേഴ്സിറ്റി മെഡൽ സമ്മാനിച്ചു. 1934-ൽ ലണ്ടനിൽ നടന്ന അന്താരാഷ്ട്ര-നരവംശശാസ്ത്രസമ്മേളനത്തിൽ നരവംശശാസ്ത്ര-സാമൂഹ്യശാസ്ത്രവിഭാഗത്തിന്റെ ഉപാധ്യക്ഷനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ചു പ്രസിഡന്റ് ഇദ്ദേഹത്തെ ഓഫീസർ ഡി അക്കാദമി സ്ഥാനം നൽകി ബഹുമാനിച്ചപ്പോൾ ഇന്ത്യാ ഗവൺമെന്റ് ഇദ്ദേഹത്തിന് ദിവാൻ ബഹദൂർ എന്ന ബിരുദം നൽകി. ബ്രസ്ലാ സർവകലാശാല ഇദ്ദേഹത്തിന് ഡോക്ടർ ബിരുദം സമ്മാനിച്ചു.1937 ഫെബ്രുവരി 26-ന് ഇദ്ദേഹം അന്തരിച്ചു. അനന്തകൃഷ്ണയ്യരുടെ പുത്രനായ എൽ.എ. കൃഷ്ണയ്യരും പൌത്രനായ എൽ.കെ. ബാലരത്നവും നരവംശശാസ്ത്രപണ്ഡിതൻമാരാണ്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!