കൊല്ലം: ജില്ലയിൽ തൊടിയൂരിൽ പള്ളിക്കൽ ആറിന് കുറുകെയാണ് അധികൃതർ അശാസ്ത്രീയമായി തടയണ നിർമ്മിച്ചത്.അതിനാൽ തന്നേ തൊടിയൂർ, തഴവ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെല്ലാം വെള്ളം കയറി നശിക്കുന്നുണ്ട് . ബന്ധപെട്ടവരാരും തിരിഞ്ഞ് നോക്കുന്നില്ല.
പ്രാദേശിക തലത്തിൽ തടയണ നിർമ്മാണത്തിലേ അശാസ്ത്രീയതയ്ക്കെതിരെ സമരം നടന്നു വരുകയാണ്. തടയണയെയല്ല, അതിന്റെ നിർമ്മാണത്തിലെ അപാകതകൾക്കെതിരെയാണ് ജനങ്ങൾ സംഘടിച്ചിരിക്കുന്നത്. സമീപ വീടുകളിലും വെള്ളം കയറുന്നുണ്ട് .
0 Comments