നായർ സ്ത്രീയുടെ ഭരണപാടവം ,.ലേഡി രാമവർമ…പാറുക്കുട്ടി നേത്യാരമ്മ!

by | Apr 2, 2021 | History | 0 comments

പാറുക്കുട്ടി നേത്യാരമ്മ :- 

തൃശൂർ നടുക്ക് എഴുപതേക്കറോളം വരുന്ന തേക്കിൻകാട് മൈതാനം. ചുറ്റും റോഡിന് ഒരു വശത്തുമാത്രമായി കെട്ടിടങ്ങൾ. പ്രദക്ഷിണ വഴികൾ…നമ്മുടെ സ്വരാജ് റൗണ്ടിനെപ്പോലൊരു നഗരം വേറൊന്നില്ല. റൗണ്ടിലൂടെ പായുമ്പോൾ ഓർമിക്കുക; നമ്മൾ നന്ദി പറയേണ്ടത് പാറുക്കുട്ടിയോടാണ്. പാറുക്കുട്ടി നേത്യാരമ്മയോട് …

ആരാണീ പാറുക്കുട്ടി..??
ലേഡി രാമവർമ എന്നറിയപ്പെട്ടവൾ. രാമവർമ കൊച്ചി രാജാവിന്റെ ഭാര്യ. 1919ൽ കിങ് ജോർജ് അഞ്ചാമൻ കൈസർ ഐ ഹിന്ദ് സ്വർണമെഡൽ നൽകി ആദരിച്ച മഹതി. ഇതിന്റെ വെങ്കലമെഡൽ ലഭിച്ച മറ്റൊരാളെ നിങ്ങളറിയും. സാക്ഷാൽ മഹാത്മാഗാന്ധി.!

ജനനം :-
വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണു പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് നേത്യാരമ്മയുടെ പിതാവ്.



/a> 

വിവാഹം :
1888ൽ 14 വയസുള്ളപ്പോൾ കൊച്ചി രാജാവ് രാമവർമയുടെ പത്നിയായി. രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തെ സാമ്പത്തിക കാര്യങ്ങൾ പാറുക്കുട്ടി നേത്യാരമ്മയായിരുന്നു നോക്കി നടത്തിയിരുന്നത്. ഗൗളി ശാസ്ത്രവും വിഷവൈദ്യുവുമായിരുന്നത്രേ രാജാവിനു കമ്പം.

റൗണ്ട് പാടലീപുത്ര :
തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യയ്ക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയുണ്ട്. പാടലീപുത്രം എന്ന ചന്ദ്രഗുപതരാജധാനിയുടെ അതേ ശൈലിയിൽ തൃശൂർ നഗരം രൂപകലൽപന ചെയ്തു. സ്വരാജ് റൗണ്ട് റോഡ് കോൺക്രീറ്റ് ചെയ്യാൻ ബ്രിട്ടീഷ് കമ്പനിയെ ഏൽപിച്ചു. അറ്റകുറ്റപ്പണിയും കമ്പനി  തന്നെ ഏറ്റെടുക്കണം. വീഴ്ച വന്നാൽ  പിന്നെ  കൊച്ചി രാജ്യത്ത്  ഒരു കരാർ ജോലിയും ആ ബ്രിട്ടീഷ്  കമ്പനിക്ക്  ഏറ്റെടുക്കാനാവില്ലെന്നൊരു  വകുപ്പും ചേർത്തു.

റൗണ്ടിനടിയിലെ ശാസ്ത്രം :-
ഇന്നത്തെ ഭരണാധികാരികളും എൻജിനീയർമാരും നടത്തിയ ‘ഭരണപരിഷ്കാര’ത്തിന്റെ ഫലം ഒരു മഴ പെയ്താൽ സ്വരാജ് റൗണ്ടിൽ കാണാം. ഉടൻ വെള്ളം പൊങ്ങും. എന്നാൽ പാറുക്കുട്ടി നേത്യാരമ്മ കോൺക്രീറ്റ് റോഡ് ഉണ്ടാക്കിയപ്പോൾ എത്ര കനത്തമഴയിലും ഒരു തരിവെള്ളം കെട്ടി നിന്നിരുന്നില്ല.
റോഡിന് ഇരുവശത്തും പ്രത്യേകരീതിയിലുള്ള കാനകൾ, റോഡിനടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ, വടക്കുന്നാഥൻ ക്ഷേത്രമുറ്റത്തും മൈതാനത്തും പെയ്തുപാഞ്ഞെത്തുന്ന മഴവെള്ളം റോഡ്പോലുമറിയാതെ പുറന്തള്ളപ്പെടും. വയലുകളിലേക്ക് ഒഴുകിപ്പോകും.

എന്താണ് സംബന്ധം ? നായർ സ്ത്രീകൾ ആരുടെയും അടിമ ആയിരുന്നില്ല

പാറുക്കുട്ടി ഇക്കണോമിക്സ് :-
രാമവർമ തമ്പുരാൻ സ്ഥാനാരോഹണം ചെയ്യുമ്പോൾ കടക്കെണിയിലായിരുന്നു കൊച്ചി രാജ്യം. കടം കയറിയ മട്ടാഞ്ചേരി ബ്രിട്ടീഷുകാർ പിടിച്ചെടുത്തശേഷം കണ്ണുവച്ചത് കൊച്ചി രാജ്യമായിരുന്നു. അനാവശ്യമെന്നു തോന്നിയ അഡ്മിനിസ്ട്രേഷൻ തസ്തികകൾ നിർത്തലാക്കി. അധികവരുമാനം ലഭിക്കാനുള്ള 9 മേഖലകൾ കണ്ടെത്തി. അമിത ചെലവുകളെല്ലാം ചുരുക്കി. ബ്രിട്ടീഷുകാരുമായുള്ള കടങ്ങളെല്ലാം നേത്യാരമ്മ അടച്ചുതീർത്തു. ഈ മികവിനാണ് കൈസർ ഐ ഹിന്ദ് പുരസ്കാരം നൽകിയതെന്നു ചരിത്രം.

മിഷൻ പീച്ചി ഡാം :-
1962ൽ വന്ന പീച്ചിഡാമിന്റെ പ്ലാൻ തയാറാക്കിയത് നേത്യാരമ്മയാണെന്നൊരു വാദമുണ്ട്. നഗരത്തിൽ കുടിവെള്ളം മുടങ്ങാതിരിക്കാൻ എൻജിനീയറിങ് വിസ്മയമൊരുക്കി പെരിങ്ങാവ് കുളം നിർമിച്ചു. കൊച്ചി രാജ്യത്തെ ജയിൽ തേക്കിൻകാട് മൈതാനത്തു നിന്നു വിയ്യൂരിലേക്കു മാറ്റി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. കൊച്ചി രാജ്യത്തു സർവകലാശാല തുടങ്ങാൻ മകൻ അരവിന്ദാക്ഷമേനോനെ ഓക്സ്ഫഡ് സർവകലാശാലയിൽ വിട്ടുപഠിപ്പിച്ചു.
ഇവയൊക്കെ പാറുക്കുട്ടി വരച്ചിട്ട രജത ജീവിതരേഖകൾ. 1932ൽ രാമവർമ രാജാവ് നാടുനീങ്ങിയതോടെ നേത്യാരമ്മയുടെ ഭരണം അവസാനിച്ചു. മകൾ രത്നമ്മയുടെ മകൻ പാലാട്ട് ശങ്കരൻനായരോടൊപ്പം നേത്യാരമ്മ ഇംഗ്ലണ്ടിൽ പോയി കുറച്ചു കാലം താമസിച്ച ശേഷം തിരിച്ചു വന്നു.കോൺഗ്രസ് നേതാവായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് നേത്യാരമ്മയുടെ ബന്ധുവായിരുന്നു.മഹാത്മാഗാന്ധിയുമായി ബന്ധം പുലർത്തിയിരുന്ന അവർ ഖാദി പ്രസ്ഥാനത്തിനും സംഭാവന നൽകി.

 ‘സ്വാതന്ത്യപോരാട്ടം നടത്തുന്ന ദേശീയവാദികളുടെ സംഗമസ്ഥലവും ഖാദിപ്രസ്ഥാനത്തിനു കരുത്തേകാൻ ചർക്കയിൽ നൂൽ നൂൽക്കുന്ന ഇടവും കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ ഹിൽ പാലസാണ്’ എന്ന് നാഷനൽ ആർക്കൈവ്സിലെ പഴയ ബ്രിട്ടീഷ് ഇന്റലിജൻസ് രേഖകളിൽ പറയുന്നു. ദേശീയവാദികളെ സ്വാതന്ത്യപോരാട്ടത്തിനൊരുക്കുന്നതിൽ മഹാത്മാഗാന്ധിയുമായി കത്തിടപാടു നടത്തിയിരുന്ന പാറുക്കുട്ടി തന്നെയായിരുന്നു തൃപ്പൂണിത്തുറ ഹിൽപാലസിലെ കൂട്ടായ്മകൾക്കും പിന്നിൽ.

www.pathradipar.com WhatsApp channel

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!