പത്തനംതിട്ട :തിരുവല്ല കറ്റോട് സപ്ലൈകോ ഗോഡൗണില്‍ കഴിഞ്ഞ ദിവസം സണ്‍ഫ്ളവര്‍ ഓയില്‍ ലോഡ് ഇറക്കുന്നതിന് വിസമ്മതിച്ച ആറു ചുമട്ടുതൊഴിലാളികളുടെ കാര്‍ഡ് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി അറിയിച്ചു. പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറും തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസറും സ്ഥലത്തെത്തി യൂണിയന്‍ നേതാക്കളുമായി ഏപ്രില്‍ 14ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തുവര, ഉഴുന്ന് എന്നിവ അടങ്ങിയ രണ്ടു ലോഡ് സാധനങ്ങള്‍ തൊഴിലാളികള്‍ ഇറക്കി. വരും ദിവസങ്ങളില്‍ മറ്റു ഡിപ്പോകളില്‍ നിന്നുള്ള തൊഴിലാളികളെ വിനിയോഗിച്ച് കയറ്റിറക്ക് നടത്തുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments