ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്; നടപടികള്‍ തുടര്‍ന്ന് പോലീസ്

by | May 19, 2020 | Latest | 0 comments

പത്തനംതിട്ട : കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണനിയമം 51, 60 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കും. വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങള്‍ പാടില്ല, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഹോം ഡെലിവറി അനുവദിക്കും. തുറക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാക്കുവാനോ പാടില്ല. ആരാധനാലയങ്ങളില്‍ പ്രവേശനമില്ല തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നതായി പോലീസ് ഉറപ്പുവരുത്തും.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടോ സ്ഥാപനമോ വിട്ടു പുറത്തിറങ്ങിയാല്‍ നിയമനടപടി എടുക്കുന്നത് തുടരും. ജനമൈത്രി പോലീസ് വീടുകളില്‍ കയറാതെ ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കുകയും ബൈക്ക് പട്രോളിങ് നടത്തുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടയിലും അല്ലാത്തപ്പോഴും നിര്‍ബന്ധമായും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. മഴക്കാലം കോവിഡ് രോഗാണുവിന് അനുകൂല സാഹചര്യമാണെന്നത് മനസിലാക്കി വ്യാപനത്തിനെതിരെ വീഴ്ചയില്ലാത്ത ജാഗ്രത തുടരണം.

അനധികൃതമായ കടത്തും വ്യാജചാരായ നിര്‍മാണവും വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് അബ്കാരി കേസുകളിലായി രണ്ടുപേരെ പിടികൂടി. അടൂര്‍ നെടുമണ്‍ താനാഥയ്യത്തു വീട്ടില്‍ പ്രദീപ് (37), പന്തളം തുമ്പമണ്‍ നാടുവിലേമുറിയില്‍ രവി (48)എന്നിവരാണ് അറസ്റ്റിലായത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!