പത്തനംതിട്ട :കോവിഡ് 19 ഐസലേഷന്‍ കേന്ദ്രമായി വിശ്വബ്രാഹ്മണ കോളജും. വെച്ചൂച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വബ്രാഹ്മണ കോളജിനെയാണ് ഐസലേഷന്‍ വാര്‍ഡായി എറ്റെടുത്തത്. തിരുവല്ല ആര്‍ഡിഒ: ഡോ.വിനയ് ഗോയലിന് കോളജ് അധികൃതര്‍ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറി. 40 മുറികളും ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള കെട്ടിടത്തില്‍ 200ല്‍ അധികം പേരെ പാര്‍പ്പിക്കാന്‍ കഴിയും. രാജു ഏബ്രഹാം എംഎല്‍എ, റാന്നി തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, വില്ലേജ് ഓഫീസര്‍ പി ജി ജലജ, കോളജ് ചെയര്‍മാന്‍ എം.സുരേഷ് ആചാരി, സെക്രട്ടറി എന്‍.വെങ്കി എന്നിവര്‍ സന്നിഹിതരായിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments