കോവിഡ് 19; സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ബോധവത്ക്കരണ പരിപാടിക്ക് തുടക്കം

by | May 23, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലായ്പോഴും മാസ്ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും അധ്യാപകരും പങ്കാളികളാകുന്ന ക്യാമ്പയിന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സൂം കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയന്‍ എന്നിവരും സംബന്ധിച്ചു.

കാര്യകാരണങ്ങള്‍ സഹിതം കുട്ടികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മുതിര്‍ന്നവര്‍ എപ്പോഴും തയ്യാറായിരിക്കും എന്നതിനാലാണ് ഈ ക്യാമ്പയിന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് മുഖേന നടപ്പാക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. മുതിര്‍ന്നവരെ ബോധവല്‍ക്കരിക്കാന്‍ കുട്ടികള്‍ക്ക് അസാമാന്യമായ കഴിവാണുളളത്. ഈ കഴിവ് വിനിയോഗിച്ച് ക്യാമ്പയിന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ലേണ്‍ ടു ലിവ് വിത്ത് കോവിഡ് 19 എന്നാണ് ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. മാസ്ക്കുകള്‍ ശരിയായി ധരിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും ഉപയോഗശേഷം നശിപ്പിക്കുന്നതും എങ്ങനെയെന്ന് ക്യാമ്പയിനില്‍ പ്രതിപാദിക്കും. സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം രോഗിയെ അല്ല രോഗത്തെയാണ് ശത്രുവായി കാണേണ്ടത് എന്ന സന്ദേശവും പ്രചരിപ്പിക്കും. ജനമൈത്രി പോലീസ്, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, റോട്ടറി ക്ലബ്ബ്, നന്‍മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമാറോ എന്നിവയും ക്യാമ്പയിനുമായി സഹകരിക്കുന്നുണ്ട്.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടേയും യുവജനങ്ങളുടേയും സഹായത്തോടെ മാസ്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുക, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ പോസ്റ്റ് കാര്‍ഡുകളിലൂടെ പരമാവധി പേരിലേക്ക് എത്തിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെയുള്‍പ്പെടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്‍ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരുകോടി സെല്‍ഫി എടുക്കാനുളള മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്‍ പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!