തൃശൂർ സിറ്റി പോലീസിന്റെ ഗാർഹിക പ്രശ്‌ന പരിഹാര കേന്ദ്രം

by | Jun 19, 2020 | Latest | 0 comments

തൃശൂർ :സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗാർഹിക കുറ്റകൃത്യങ്ങൾക്കെതിരെ കേരളാ പോലീസ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഗാർഹിക പ്രശ്‌ന പരിഹാര കേന്ദ്രം (ഡോമസ്റ്റിക് കോൺഫ്‌ളിറ്റ് റസലൂഷ്യേൻ സെന്റർഴേസ് അഥവാ ഡിസിആർസി) തൃശുർ സിറ്റി പോലീസ് തുടങ്ങി. ഗാർഹികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കേൾക്കുന്നതിന് വേദിയൊരുക്കുക, തീർപ്പുകൽപ്പിക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. തൃശൂർ സിറ്റി പോലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പൊതുജനങ്ങൾക്ക് 9497918287 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ്ആയിപരാതികൾ നൽകാം. തൃശൂർ സിറ്റി പോലീസ് വനിതാസെൽ ഇ-മെയിൽ വിലാസത്തിലും പരാതികൾ സമർപ്പിക്കാം. വിലാസം : ciwmnceltsr.pol@kerala.gov.in തൃശൂർ സിറ്റി പോലീസ് വനിതാ സെൽ ഫോൺ നമ്പർ: 0487-242000. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് facebook.com/thrissurcitypolice സന്ദർശിക്കുക.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!