കോവിഡും; പൊലീസിലെ സംസ്കാര ശൂന്യരും.

by | Apr 26, 2020 | Uncategorized | 0 comments

കോവിഡ് കാലത്ത്‌ പൊലീസിലെ ചിലരുടെ സംസ്കാര ശൂന്യത പുറത്തുവരുകയും സമാന മനസ്കരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് .രാജ്യത്തെ പ്രത്യക സാഹചര്യത്തിൽ പുറപ്പെടുവിച്ചിട്ടുള്ള ദുരന്ത നിവാരണ നിയമത്തിന്റെ മറപിടിച്ചാണ് ചട്ടമ്പിത്തരം . സംസ്കാരം കുടുംബപരം കൂടിയാണ് ,..സാമൂഹ്യമായും ഏറെകുറേ പഠിക്കാം .സംസ്കാര ശൂന്യരെ നാട്ടിൽ ചിലർ പിതൃശൂന്യരെന്ന് കളിയാക്കാറുണ്ട്,സമൂഹമര്യാദ അങ്ങനെ പറയാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ജനത്തിന്റെ ജന്മദോഷത്തിന് അടിയന്തിരാവസ്ഥയോ മറ്റോ തീരുമാനിച്ചെങ്കിലും എന്താവുമായിരുന്നു സ്ഥിതി .വൈറസ്സ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിലെ ആരോഗ്യവകുപ്പിന്റെയും ജീവനക്കാരുടെയും പ്രവർത്തനം സമാനതകളില്ലാത്തതും സ്ളാഹനീയവുമാണ് .രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമേ മർമ്മപ്രധാനമായി കാര്യങ്ങൾ ചെയ്യാനാകൂ .ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയർ സ്വയമേവ സർക്കാരിനെ അനുസരിച്ചുവെന്ന് വേണം പറയാൻ കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ജനങ്ങൾ ശിരസ്സാവഹിച്ചു .അവർക്കു വേണ്ടിയാണ് പറയുന്നതെന്ന ബോധം ഓരോ വ്യക്തിയ്ക്കുമുണ്ടായി .അതാണ് കേരളത്തിൽ ലോകത്തെ അപേക്ഷിച്ച് കൊറോണയെ തകർക്കുവാനായത് .

പ്രധാനമായി മുഖ്യമന്ത്രിയുടെ ഏകോപന രീതികൾ ,കേന്ദ്രവുമായുള്ള നിരന്തര സമ്പർക്കം ,രാഷ്ട്രീയ ഭേദമന്യേയുള്ള നടപ്പാക്കലുകൾ ,ആരോഗ്യമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ,അനുബന്ധമായ മാനസിക ശാരീരിക ക്രമീകരണങ്ങൾക്കുള്ള പ്രചാരണ പ്രവർത്തനങ്ങൾ ,അംഗൻവാടി ,ആശാ വർക്കേഴ്സ് പ്രവർത്തനങ്ങൾ ,കുടുംബശ്രീ അംഗങ്ങളുടെ പ്രവർത്തികൾ ,തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്തമായ പ്രവർത്തനങ്ങൾ എല്ലാം മുതൽക്കൂട്ടായി .

കേരളത്തിൽ സമീപ കാലത്തായി ദുരന്ത -അടിയന്തിര സാഹചര്യങ്ങൾ സന്ഗത സംഘടനകൾ മുൻപിലാണ് .രാഷ്ട്രീയ ഭേദമില്ല ,പൊതുവായി ജനങ്ങൾ ഒറ്റകെട്ടായി നേരിടുന്ന സ്ഥിതി വിശേഷമാണുള്ളത് .സാമൂഹ്യമായി ഏറെ മുന്നിലായ കേരളീയർ തിരിച്ചറിവും വിവേക ബുദ്ധിയുടെ കാര്യത്തിലും പിന്നിലല്ല .സംസ്കാര ,വിദ്യാഭ്യാസ തലങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുൻപേ പറന്ന ചരിത്രമാണുള്ളത് .
സംസ്ഥാന ഭരണവിഭാഗങ്ങളും അത് അംഗീകരിച്ചിട്ടുണ്ട് .ഭൂരിപക്ഷം ഡിപ്പാർട്ടുമെന്റുകളും മാന്യതയുടെ അതിർവരമ്പുകൾ പൗരനോട് ലംഘിക്കാറില്ല .സേവനാവകാശ നിയമവും വിവരാവകാശ നിയമവുമെല്ലാം നീതി നിഷേധിക്കുമ്പോൾ പലരും പ്രയോഗിക്കാറുണ്ട് .

കൊറോണ സമയത്ത് പോലീസിന്റെ കണക്കുകൾ പ്രകാരം തന്നേ കുറ്റകൃത്യങ്ങൾ വിരലിലെണ്ണാവുന്നവയാണ് . അതുകൊണ്ട് കുറ്റകൃത്യം നടത്തുന്നവരും സാമൂഹ്യ വിരുദ്ധരും സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരും കൊറോണ പിടിച്ചുവെന്ന് നിശ്ചയിക്കാമോ ?,… ലോക വാർത്തകളിൽ കൊടും ക്രിമിനലുകൾ പോലും ജനസേവന പാതയിലാണ് , ഇപ്പോൾ നന്മയുള്ളവരാണ് .നാട്ടിലും അത് തന്നെയാണ് സ്ഥിതി .എന്നാൽ പൊലീസിലെ ചിലരെ കുറിച്ചുള്ള വാർത്തകൾ അലോസരമുണ്ടാക്കുന്നതാണ് .ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും സർക്കാരുകളും പറയാത്തതരത്തിലുള്ള ശിഷാവിധികൾ നടപ്പിലാക്കി ,.സംസ്കാര ശൂന്യതയുടെ ഹിമാലയത്തിൽ വിരാജിക്കുകയാണ് .സകല നിയമങ്ങളും വളച്ചൊടിക്കുകയും വികൃതവത്കരിക്കുന്നതും ഇത്തരക്കാരുടെ ശീലമാണ് .ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. ക്രമസമാധാന പാലനവും കുറ്റകൃത്യഅന്വഷണങ്ങളും ഒരുമിച്ച് നടത്തുന്നവർക്ക്‌ ഇവകൾ രണ്ടും തിരിച്ചറിയാൻ കഴിയാത്തവിധം മനോനിലയിൽ കുറവ് വന്നോ ?.വിവരവും വിവേകവുമുള്ളവർ നിശബ്ധത ആയുധമാക്കി സ്വന്തം കാര്യം നോക്കും ,ചന്ദ്രനെ കണ്ട് എത്രയോ കൊടിച്ചിപട്ടികൾ കുരയ്ക്കുന്നു അത്രയേ ജനം കാണുന്നുള്ളൂ. അതാണ് ഭൂരിപക്ഷം ജനതയും മിണ്ടാതെ ഇരിക്കുന്നത് .

ചില വിളറിപിടിച്ച പിള്ളാരോടും റോഡ് വക്കിൽ വർത്തമാനം പറഞ്ഞിരുന്നവരോടും ഓടിതൊട്ട് കളിച്ചതൊഴിച്ചാൽ ഇപ്പോൾ പൊലീസിന് യാതൊരു പണിയുമില്ല .അതവർ തന്നെ പറയുന്നല്ലോ കുറ്റകൃത്യങ്ങളില്ലാന്ന് ,.പിന്നേ ആകെയുള്ളത് ജീവിതം വഴിമുട്ടി വീട്ടിലിരിക്കുന്ന സാധാരണക്കാരന്റെ നെഞ്ചിലോട്ട് കേറുകയെന്നതാണ് . വെറുതെ വഴിതടയുക ,പണം പിടുങ്ങാൻ വണ്ടി പിടിക്കുക ,മാരക വൈറസിനെ പിടിക്കാൻ കൈലേസ്സ് കെട്ടിയ്ക്കുക (ലോകാരോഗ്യസംഘടനയ്ക്ക് പോലും കൃത്യമായ നിലപാട് ഇല്ലാത്ത അവസ്ഥയിലാണെന്ന് ഓർക്കണം), പാവപ്പെട്ട കച്ചവടക്കാരന്റെ മെക്കിട്ട് കയറുക ,….ഇങ്ങനെ പോകുന്നു കലാ പരിപാടികൾ .എള്ള് ഉണങ്ങുന്നത് എന്തിനാണെന്ന് സകലർക്കും അറിയാം ,കൂടെ ആടിൻകാഷ്ഠം കിടന്നുണങ്ങുന്നത് എന്തിനാണ് .പോലീസിൽ ക്രിമിനലുകൾ കൂടുന്നതായി പറയുന്നുണ്ട് ,അവരെ പുറത്താക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല .അത്തരക്കാരെ വച്ചുപൊറുപ്പിക്കുന്നത് എന്തിനാണ് ? സദ്യ ഒരുക്കിയിട്ട് ഇലയിൽ അൽപ്പം പട്ടി കാഷ്ടം കൂടി വച്ചാലുള്ള സ്ഥിതിയാണ് ഇന്ന് കേരളത്തിൽ കോവിഡ് പ്രവർത്തനവും പോലീസും തമ്മിലുള്ളത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!