എറണാകുളം : ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായിരിക്കുകയാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഒമ്പതു ലക്ഷം രൂപയാണ് പാരിതോഷികമായി ഇവർക്ക് ലഭിക്കുന്നത്. പൊലീസുകാർക്ക് ഭാഗ്യം കൊണ്ടു വന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഒക്ടോബോർ 15 ന്. ആലുവ പെരിയാർ ക്ലബ്ലിൽ ലക്ഷങ്ങൾവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ക്ലബ്ലിൽ നടത്തിയ റെയ്ഡിൽ 33 പേരെ അറസ്റ്റ് ചെയ്യുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
കേരള ഗെയിമിങ് ആക്ട് പ്രകാരം (വകുപ്പ് 18) പിടിച്ചെടുത്ത പണത്തിൻറെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുദ്യോഗസ്ഥർക്ക് ലഭിക്കും. കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി പോലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, വൻ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന് പിടിച്ചെടുത്ത തുകയുടെ അമ്പത് ശതമാനം റിവാർഡ് നൽകാൻ ഉത്തരവായി . ഇതുപ്രകാരം എറണാകുളം റൂറൽ എസ്.പി. ശ്രീ. കെ. കാർത്തിക് പാരിതോഷികം അനുവദിക്കാൻ നടപടി സ്വീകരിച്ചു. സ്ക്വാഡില്‍ ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥര്‍ക്കാണ് ഒന്‍പത് ലക്ഷം രൂപ ലഭിക്കുക.
0 Comments