തിരുവനന്തപുരം : വെഞ്ഞാറമൂട് മകൻ അച്ഛനെ വെടിവെച്ചു. കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ള (65) യ്ക്കാണ് മകൻ്റെ വെടിയേറ്റത്. സുകുമാരപിള്ളയുടെ കൈയ്യിലാണ് വെടിയേറ്റത്. മകൻ ദിലീപ് ഒളിവിൽ. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ് എന്ന് പോലീസ് പറഞ്ഞു .തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇടതു തോളിനു താഴേയാണ് എയർ ഗൺ കൊണ്ടുള്ള വെടിയേറ്റത് .വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനു പിന്നിൽ . ദിലീപ് നിരവധി കേസുകളിൽ പ്രതിയാണ് .മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി സ്കാനിങ്ങിനു വിധേയമാക്കുകയാണ് .സർജറിയിലൂടെ ബുള്ളറ്റ് പുറത്തെടുക്കും .അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments