നൈപുണ്യ വികസനത്തിന് വഴിയൊരുക്കി പോളിടെക്‌നിക് ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതി

by | Feb 8, 2024 | Latest | 0 comments

സംസ്ഥാനത്തെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതി ആരംഭിച്ചു. വിവിധ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി അവസാന സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ സ്‌റ്റൈപൻഡോടെ ഇന്റേണ്‍ഷിപ് ചെയ്യാനാകും. ടെക്‌സാസ് ഇന്‍സ്ട്രുമെന്‍റ്സ് എന്ന ലോകോത്തര സ്ഥാപനമുൾപ്പെടെ നിലവിൽ മുപ്പതോളം കമ്പനികൾ പദ്ധതിയുടെ ഭാഗമാകും. ഇന്റേണ്‍ഷിപ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കമ്പനികൾ തൊഴിലും ഉറപ്പ് നൽകുന്നു. എഞ്ചിനീയറിംഗ് ക്യാമ്പസുകളിൽ നിന്ന് പുറത്തുവരുന്ന കുട്ടികൾക്ക് അക്കാദമിക് യോഗ്യതകൾക്ക് ഉപരിയായി ആവശ്യമായ വ്യാവസായിക പ്രവൃത്തിപരിചയവും തൊഴിൽ സാധ്യതകളും പദ്ധതിയിലൂടെ ലഭിക്കും(Polytechnic Industry Internship Scheme paves the way for skill development
)

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!