പോത്തൻകോട്ട്‌ നാളെ മുതൽ പാർക്കിങ് നവീകരണം .

by | Jun 11, 2020 | Latest | 0 comments

പോത്തന്‍കോട്: മാതൃകാസുരക്ഷാറോഡ് പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട് ജംഗ്‌ഷനിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു.ആട്ടോ,ടെംബോ സ്റ്റാന്‍ഡുകള്‍ക്കും,പാർക്കിങ്നും ദൂരപരിധി  നിര്‍ണയിച്ചുള്ള  പുതിയ  പരിഷ്‌കാരങ്ങളാണ്  നാളെ  മുതല്‍  നിലവിൽ  വരുന്നത്.
ജംഗ്ഷനിലെ പ്രധാന റോഡുകളുടെ രണ്ട് സൈഡിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍  കൊണ്ടുവരുന്നത്.

പോത്തന്‍കോട് നിന്നും വെഞ്ഞാറമൂട് പോകുന്ന റോഡിന്റെ വലത് ഭാഗത്ത് എസ്.ബി.ഐ /എ.ടി.എം മുതല്‍ എച്ച്‌.കെ സിനിമാ തിയേറ്റര്‍ വരെ ഇരുചക്ര വാഹനങ്ങളും അതുകഴിഞ്ഞ് കാറുകളും മറ്റ് നാലുചക്ര വാഹനങ്ങളും മാത്രം പാര്‍ക്ക് ചെയ്യാം. വെഞ്ഞാറമൂട് റോഡിന്റെ ഇടതുഭാഗത്ത് ജംഗ്‌ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെ യാതൊരുവിധ വാഹനപാര്‍ക്കിംഗും അനുവദിക്കില്ല. മാര്‍ക്കറ്റ് കഴിഞ്ഞുള്ള സ്ഥലത്ത് യാത്രക്കാരെ കയറ്റാന്‍ മൂന്ന് ഓട്ടോറിക്ഷകൾക്ക് പാര്‍ക്കിംഗ് അനുവദിക്കും. അവിടെനിന്ന് സിറ്റി ബാര്‍ ഹോട്ടൽ വരെ ഒരു തരത്തിലുള്ള പാര്‍ക്കിങ്ങും അനുവദിക്കില്ല. രാജകുമാരി മാളിന്റെ വശത്തായിട്ടാണ് ഓട്ടോസ്റ്റാന്‍ഡ് ക്രമീകരിച്ചിരിക്കുന്നത്.

വെമ്പായം നെടുമങ്ങാട് റോഡിന്റെ ഇടതുവശത്ത് പോത്തന്‍കോട് ജംഗ്‌ഷന്‍ മുതല്‍ നിസ്‌കാര പള്ളിയുടെ സൈഡ് വരെ കാറുകളും ടൂവീലറുകളും പാര്‍ക്ക് ചെയ്യാം. പള്ളിക്ക് മുന്നില്‍ പാര്‍ക്കിംഗ് പാടില്ല. പള്ളി കഴിഞ്ഞുള്ള സ്ഥലത്ത് ഓട്ടോസ്റ്റാന്‍ഡിന് അനുമതിയുണ്ട്. നെടുമങ്ങാട് – വെമ്പായം റോഡിന്റെ വലതുഭാഗത്ത് പൗഡിക്കോണം റോഡ് തിരിയുന്ന സ്ഥലംവരെ രണ്ട് ആട്ടോകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. ഈ വശത്ത് മറ്റ് പാര്‍ക്കിംഗുകള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

ജംഗ്ഷനിൽ നിന്ന് കാട്ടായിക്കോണത്തേക്ക് പോകുന്ന റോഡില്‍ ഇടതുവശത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല (MT സിനിമാസ് ഉൾപ്പെടുന്ന സൈഡ്). റോഡിന്റെ വലതുവശത്ത് സജീര്‍ സ്റ്റോര്‍ വരെ കാറുകളും അതുകഴിഞ്ഞ് ഇരുചക്രവാഹനങ്ങളും ആട്ടോകളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതായിരിക്കും.

പോത്തന്‍കോട് ജംഗ്ഷനിൽ നിന്നും മുരുക്കുംപുഴ പോകുന്ന റോഡിന്റെ ഇടതുഭാഗത്ത് അശ്വതി സില്‍ക്ക്സ് വരെ ഒരു വാഹനവും പാര്‍ക്ക് ചെയ്യാൻ അനുവദിക്കില്ല. അതുകഴിഞ്ഞ് ആട്ടോസ്റ്റാന്‍ഡിന് അനുമതി. റോഡിന്റെ വലതുഭാഗത്ത് ബസ് ടെര്‍മിനല്‍ കഴിഞ്ഞ് യാത്രക്കാരെ കയറ്റാന്‍ രണ്ട് ആട്ടോകള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കും. അതുകഴിഞ്ഞ് വിസ്‌മയ കളക്‌ഷന്‍സ് സ്ഥിതിചെയ്യുന്ന വശത്താണ് ടെംമ്പോ സ്റ്റാന്‍ഡിന് അനുമതിയുള്ളത്. അതുകഴിഞ്ഞുള്ള സ്ഥലത്ത് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങൾക്കും, ആട്ടോകള്‍ക്കും പാര്‍ക്ക് ചെയ്യാൻ അനുമതിയുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!