പോത്തൻകോട്: കോവിഡ് നിർദ്ദേശങ്ങൾ അപ്പാടെ മറികടന്ന് പോത്തൻകോട് മാർക്കറ്റ് .കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയോ മറ്റു സുരക്ഷിതമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെയാണ് പലരും സാധനങ്ങൾ വാങ്ങുന്നതിന് തിക്കുംതിരക്കും കൂട്ടുന്നത് .സാമൂഹ്യ വ്യാപന ഭീതിയെ തുടർന്ന് ഡ്രിപ്പിൾ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കു സമീപമാണ് കുറ്റകരവും സമൂഹ ദ്രോഹവുമായ തോന്യവാസങ്ങൾ അരങ്ങേറുന്നത് .കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരവേ കരണകാരായി ഒരു കൂട്ടം ആൾക്കാർ മാറുകയാണ് .പൊതു സമൂഹത്തോട് യാതൊരുവിധ ബാധ്യതകളുമില്ലാതെ പെരുമാറുന്നവർക്ക് കർശന ശിക്ഷയും ദുരന്ത നിവാരണ നിയമങ്ങളിൽ ഭേദഗതികൾ വരുത്തി ,രോഗ ചിലവ് ഇത്തരക്കാരിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടിയിരിക്കുന്നു .ആധുനിക ശാസ്ത്രത്തിനു പോലും തടയിടാൻ കഴിയാത്തവിധം മുന്നോട്ടുപോകുകയാണ് ലോകത്ത് കൊറോണ വൈറസ്സ് . മനുഷ്യകുലത്തിന് തന്നേ ഭീക്ഷണിയാണ് ഇത് .ഇങ്ങനെയിരിക്കേ സാമൂഹ്യ വിരുദ്ധന്മാരായവർക്ക് എതിരേ കർശനമായ ശിക്ഷാനടപടികൾ നടത്തുന്നതിൽ തെറ്റില്ല . കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരേ ദയനീയമാണ് . കടത്തിന്റെ അളവ് കൂട്ടുന്ന നിലയാണ് ഉള്ളത് .കോവിഡുമായി ബന്ധപ്പെട്ട് ഭൂരിപക്ഷം ജനവും സർക്കാരിന്റെയും പോലിസ് അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് കഴിയവേ , ഇവരെ പരിഹസിക്കുന്നതിനു തുല്യമാണ് ചിലർ ചെയ്തു വരുന്ന പ്രവർത്തികൾ .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments