പോത്തൻകോട്: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണുമരിച്ചു. കീഴാവൂർ കട്ടച്ചിറക്കോണം വെള്ളൂർ ചെമ്പകശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ബി. ദീപു(38) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്ക് കിളിയെ പിടിയ്ക്കാനായി മണ്ടയില്ലാത്ത തെങ്ങിൽ ദീപു കയറി. എന്നാൽ തെങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചര മണിയോടെ മരണപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കണിയാപുരത്തെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. രശ്മിയാണ് ഭാര്യ. മക്കൾ: നിഖിൽകൃഷ്ണ, നിതിൻ കൃഷ്ണ.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments